ചലച്ചിത്രം

ധനുഷ് മകനാണെന്ന വൃദ്ധദമ്പതികളുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്  നടന്‍ ധനുഷ് തങ്ങളുടെ മകനാണ് എന്ന് കാട്ടി വൃദ്ധദമ്പതികള്‍
നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മേലൂര്‍ സ്വദേശികളായ കതിരേശന്‍-മീനാക്ഷി ദമ്പതികളുടെ ഹര്‍ജിയാണ് കോടതി തള്ളിയത്.  

കതിരേശന്‍  മീനാക്ഷി ദമ്പതികള്‍ തങ്ങങ്ങളുടെ മകനാണ് ധനുഷ് എന്നും വൃദ്ധരായ തങ്ങള്‍ക്ക് ജീവിതച്ചെലവിനായി 65000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ചുകൊണ്ടാണ് ധനുഷ് കീഴ്‌ക്കോടതികകളില്‍വാദിച്ചുകൊണ്ടിരുന്നത്.

ഡിഎന്‍എ ടെസ്റ്റ്‌ നടത്തണം എന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടെങ്കിലും ധനുഷ് അതിന് തയ്യാറായിരുന്നില്ല. വൃദ്ധദമ്പതികള്‍ ധനുഷ് തങ്ങളുടെ മകനാണ് എന്നതിന് തെളിവായി ചില ഐഡന്റിഫിക്കേഷന്‍ അടയാളങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ധനുഷിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അത്തരം അടയാളങ്ങള്‍ ധനുഷിന്റെ ദേഹത്തില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു