ചലച്ചിത്രം

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം അവാര്‍ഡ് വേദിയില്‍ ആമിര്‍ ഖാന്‍; അവാര്‍ഡ് സ്വീകരിച്ചത് ആര്‍എസ്എസ് തലവനില്‍ നിന്നും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സിനിമാ താരങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് അവാര്‍ഡ് വേദികള്‍. എന്നാല്‍ ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ എന്നും വേറിട്ട് നില്‍ക്കുന്ന ആമിര്‍ ഖാന്‍ അവാര്‍ഡ് വേദികളില്‍ നിന്നും എന്നും വിട്ടുനിന്നിരുന്നു. ഒന്നും രണ്ടുമല്ല. നീണ്ട പതിനാറ് വര്‍ഷമാണ് ആമിര്‍ അവാര്‍ഡ് ദാന ചടങ്ങുകളില്‍ പങ്കെടുക്കാതെ മാറി നിന്നത്.

എന്നാല്‍ ഇന്ത്യയുടെ വാനമ്പാടിയായ ലതാ മങ്കേഷ്‌കര്‍ ക്ഷണിച്ചതോടെ പതിനാറ് വര്‍ഷത്തെ കണക്കൊക്കെ ആമിര്‍ മറന്നു. മാസ്റ്റര്‍ ദീനനാത് മങ്കേഷ്‌കറിന്റെ പേരിലുള്ള അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് ലതാ മങ്കേഷ്‌കറിന്റെ ക്ഷണം സ്വീകരിച്ച് ആമിര്‍ എത്തിയത്. 

ദംഗല്‍ സിനിമയിലെ അഭിനയത്തിന് വിശേഷ് പുരസ്‌കാറും ആമിറിന് സമ്മാനിച്ചു. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതില്‍ നിന്നാണ് ആമിര്‍ അവാര്‍ഡ് സ്വീകരിച്ചത്. 

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അക്കാദമി അവാര്‍ഡ് വേദിയിലായിരുന്നു ആമിര്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. മികച്ച സിനിമാ വിഭാഗത്തില്‍ ലഗാന്‍ നോമിനേറ്റ് ചെയ്യപ്പെട്ടപ്പോഴായിരുന്നു അത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്