ചലച്ചിത്രം

ബാഹുബലി ടോപ്പ്, കട്ടപ്പ മരണ മാസ്സ്; പ്രേക്ഷകരെ ആവേശത്തിരയിലാഴ്ത്തി ബാഹുബലി2

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന് അറിയാനുള്ള സിനിമാ പ്രേമികളുടെ കാത്തിരിപ്പ് അവസാനിച്ചു. ലോകത്തെ 8000 തീയറ്ററുകളില്‍ ബാഹുബലി 2 റിലീസ് ചെയ്തു. ഒരു ഇന്ത്യന്‍ സിനിമയ്ക്കും നല്‍കാത്ത വരവേല്‍പ്പാണ് ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. കേരളത്തിലും ആവേശത്തുടക്കം. കട്ടപ്പ മരണ മാസ്സാണെന്നും ബാഹുബലി ടോപ്പാണെന്നുമാണ് ചിത്രം കണ്ടവരുടെ അഭിപ്രായം. 

സംസ്ഥാന തലസ്ഥാന നഗരത്തില്‍ മാത്രം ഒമ്പത്് തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മുന്നോറോളം തീയറ്ററുകളിലാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ മുമ്പ് നിശ്ചയിച്ചത് പ്രകാരമുള്ള തീയറ്ററുകളില്‍ റിലീസ് നടന്നിട്ടില്ല. 28 തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ല. നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മിലുള്ള തര്‍ക്കമാണ് 28 തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാത്തതിന് കാറണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്