ചലച്ചിത്രം

കാര്‍ത്തിയുടെ ചിത്രത്തിനു ഹോളിവുഡ് റീമേക്ക്; അഭിനയിക്കുന്നത് ബ്രേക്കിങ് ബാഡ് നായകന്‍

സമകാലിക മലയാളം ഡെസ്ക്

തമിഴ് നടന്‍ കാര്‍ത്തിയും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയും ചേര്‍ന്ന് ഗംഭീരമാക്കിയ തോഴാ എന്ന ചിത്രത്തിനു ഹോളീവുഡ് റിമേക്ക് വരുന്നു. അപകടത്തിലൂടെ ചലന ശേഷി നഷ്ടപ്പെട്ട കോടീശ്വരനും ശുശ്രൂഷിക്കാനായെത്തുന്ന ചെറുപ്പക്കാരനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

എന്‍ സുന്ദരേശന്‍ സംവിധാനം ചെയ്ത ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു ഹോളീവുഡില്‍ ഈ ചിത്രത്തിന്റെ റീമേക്ക് ഒരുങ്ങുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. ദ അപ്‌സൈഡ് എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ഹോളീവുഡിലെ എക്കാലത്തെയും മികച്ച ടിവി സീരീസുകളൊന്നായ ബ്രേക്കിങ് ബാഡില്‍ വാല്‍ട്ടര്‍ വൈറ്റ് എന്ന കെമിസ്ട്രി പ്രഫസറായി തിളങ്ങിയ ബ്രയാന്‍ ക്രാന്‍സ്റ്റണാണ് നാഗാര്‍ജുനയുടെ വേഷം ചെയ്യുന്നത്. കെവിന്‍ ഹാര്‍ട്ട്, നിക്കോള്‍ കിഡ്മാന്‍ എന്നീ സൂപ്പര്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കും. 

ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് ഒന്‍പതിനു തിയെറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് സിനിമയായ ഇന്‍ ടച്ചബിള്‍സ് അടിസ്ഥാനമാക്കിയാണ് തോഴാ നിര്‍മിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ