ചലച്ചിത്രം

പ്രീഡിഗ്രിക്ക് മാന്യമായി തന്നെ തോറ്റു; പക്ഷെ നിങ്ങള്‍ ഒരു ഡോക്ടറാണെങ്കില്‍ ഞാന്‍ രണ്ട് ഡോക്ടറാ; വൈറലായി മമ്മുട്ടിയുടെ പ്രസംഗം

സമകാലിക മലയാളം ഡെസ്ക്

എന്നെ ഡോക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. പക്ഷെ തേവര കോളെജില്‍ പ്രിഡിഗ്രിക്ക് ചേര്‍ന്ന ഞാന്‍ മാന്യമായി തന്നെ അന്ന് തോറ്റു. തോറ്റെങ്കിലും പിതാവിന്റെ ആഗ്രഹപ്രകാരം താന്‍ ഡോക്ടറായി. അത് നിങ്ങളീ പഠിച്ച് ഡോക്ടറായത് പോലെയല്ലെന്ന് മാത്രം. കാലിക്കറ്റ് സര്‍വകലാശാലയും, കേരള സര്‍വകലാശാലയും എന്നെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. എംബിബിഎസ് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ മമ്മുട്ടി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

തേവര കോളെജില്‍ സെക്കന്‍ഡ് ഗ്രൂപ്പെടുത്ത് ചേര്‍ന്നെങ്കിലും, മലയാളം ഉള്‍പ്പെടെയുള്ള വിഷയങ്ങളെല്ലാം ഇംഗ്ലീഷില്‍ പഠിപ്പിച്ചതോടെ തനിക്ക് കാലിടറി. മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ച് ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്കോടെ പാസായ തനിക്ക് ഇംഗ്ലീഷ് കേട്ടാല്‍ മനസിലാവുകയോ തിരിച്ചു പറയാന്‍ സാധിക്കുകയോ ചെയ്തിരുന്നില്ല. അന്ന് തോറ്റതോടെ ഡോക്ടറാകാന്‍ ഇനി ഒരു അവസരം തനിക്ക് ഉണ്ടാകില്ലെന്നാണ് കരുതിയത്. എന്നാല്‍ ഇപ്പോള്‍ അഭിമാനത്തോടെ പറയാന്‍ പറ്റും, താന്‍ രണ്ട് ഡോക്ടറാണെന്ന്, മമ്മുട്ടി സ്വതസിദ്ധമായ നര്‍മ ഭാവത്തില്‍ പറഞ്ഞു. 

ഡോക്ടര്‍മാര്‍ രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത്‌
, രോഗം വരാതെ സൂക്ഷിക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ സ്വീകരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. രോഗം വരുന്നതിന് മുന്‍പേ ചികിത്സിക്കണം. പണക്കാരന് ഒരു ചികിത്സ, പാവപ്പെട്ടവന് ഒരു ചികിത്സ എന്ന സമീപനം പാടില്ല. രോഗി എന്ന കാഴ്ചപ്പാട് മാത്രമെ ഉണ്ടാകാന്‍ പാടുള്ളുവെന്നും മമ്മൂട്ടി ഓര്‍മപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ചടങ്ങിലുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ