ചലച്ചിത്രം

കബാലിയൊക്കെ എന്ത് ? സ്റ്റൈല്‍മന്നനെ വെട്ടി വിവേഗവുമായി തലയുടെ കുതിപ്പ്

സമകാലിക മലയാളം ഡെസ്ക്

മൂന്നാം വട്ടം തലയും സംവിധായകന്‍ ശിവയും ഒന്നിച്ചപ്പോള്‍ ആരാധകരത് ആവേശമാക്കുകയാണ്. യുക്തിയില്ലാത്ത കഥയെന്നൊക്കെ റിവ്യു വരുന്നുണ്ടെങ്കിലും ആദ്യ ദിനം തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് തലയുടെ വിവേഗത്തിന്റെ കുതിപ്പ്. 

ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട സെന്ററുകളിലായി റിലീസ് ദിവസം 1.21 കോടി രൂപയാണ് വിവേഗം വാരിയത്. സ്റ്റൈന്‍മന്നന്റെ കബാലി തീര്‍ത്ത റിലീസ് ഡേയിലെ 1.12 കോടിയെന്ന റെക്കോര്‍ഡാണ് വിവേഗം മറികടന്നത്. 

ആദ്യ ദിനം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തുന്നതില്‍ രാജാവാണ് തലയെന്ന് ഇന്‍ഡസ്ട്രി ട്രാക്കറായ രമേഷ് ബാല പറയുന്നു. ദക്ഷിണേന്ത്യയിലും, മുംബൈയിലും ഉള്‍പ്പെടെ വിവേഗം തകര്‍ത്തു വാരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അജിത് സിനിമകള്‍ക്ക് വലിയ മാര്‍ക്കറ്റ് ഇല്ലാതിരുന്ന ഹൈദരാബാദിലേയും കാര്യങ്ങള്‍ മാറുകയാണ്. റിലീസ് ചെയ്തപ്പോള്‍ ബുക്ക് മൈ ഷോയില്‍ റിലീസ് സിനിമകളുടെ റേറ്റിങ്ങില്‍ നാലാമതായിരുന്നു വിവേഗം എങ്കില്‍ വെള്ളിയാഴ്ച ആയപ്പോഴേക്കും രണ്ടാം സ്ഥാനത്തേക്കെത്തി. 

ഇന്ത്യയില്‍ മാത്രമല്ല, അമേരിക്കയിലും തന്റെ തന്നെ വീരം സിനിമയുടെ റെക്കോര്‍ഡ് കളക്ഷന്‍ തിരുത്തിയാണ് അജിത്ത് വേഗവുമായി വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍