ചലച്ചിത്രം

കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി പ്രിയ ആന്ദന്ദ് ഇവയെല്ലാം വേണ്ടെന്നുവെച്ചു 

സമകാലിക മലയാളം ഡെസ്ക്

നിവിന്‍ പോളി നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ അമലാ പോളിന് പകരം നായികയായി എത്തുകയാണ് പ്രിയ ആനന്ദ്. എസ്രയില്‍ പ്രഥ്വിരാജിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച പ്രിയ മംഗലാപുരത്ത് കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനായി എത്തിക്കഴിഞ്ഞു. 

വീണ്ടും മലയാളത്തില്‍ ഒരു ചിത്രം ചെയ്യാന്‍ വളരെ സന്തോഷമുണ്ടെന്നും കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനില്‍ എത്തുമ്പോള്‍ വളരെകാലം മുമ്പുള്ള ഒരു ലോകത്തേക്ക് എത്തിയ അനുഭവമാണെന്നും പ്രിയ പറയുന്നു. എപ്പോഴും പഴയകാല കഥകള്‍ പറയുന്ന ചിത്രത്തില്‍ അഭിനയിക്കുക തന്റെ താല്‍പര്യമായിരുന്നെന്നും കായംകുളം കൊച്ചുണ്ണി പോലൊരു ചിത്രത്തിന്റെ ഭാഗമായതില്‍ വളരെയധികം സന്തോഷമുണ്ടെന്നും പ്രിയ പറഞ്ഞു. 

ചിത്രത്തിലെ ജാനകി എന്ന കഥാപാത്രമായി മാറാന്‍ തനിക്ക് അധികം ബുദ്ധിമുട്ടുണ്ടായില്ലെങ്കിലും ജാനകിയുടെ വേഷവിധാനങ്ങളുമായി പൊരുത്തപ്പെടാന്‍ സമയമെടുത്തുമെന്നും പ്രിയ പറഞ്ഞു. 

' കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി മൂന്ന് സിനിമകളാണ് വേണ്ടെന്ന് വെച്ചത്. നാലോ അഞ്ചോ മാസങ്ങള്‍ കൊണ്ട് ഈ ചിത്രം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഇപ്പോള്‍ വിവിധ ലൊക്കേഷനുകളില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഈ സിനിമയില്‍ ഭാഗമാകാന്‍ കരാര്‍ ഒപ്പിട്ട മറ്റ് ചിത്രങ്ങളില്‍ നിന്ന് പിന്മാറേണ്ടിവന്നെങ്കിലും അതെല്ലാം നല്ലതിനായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്', പ്രിയ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു