ചലച്ചിത്രം

സംവിധായകന്‍ ഗൗതം മേനോന്റെ വാഹനം അപകടത്തില്‍പ്പെട്ടു; അപകടം മീഡിയനില്‍ ഇടിച്ച്‌

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വാഹനാപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട് സംവിധായകന്‍ ഗൗതം മേനോന്‍. ഗൗതം മേനോന്‍ ഡ്രൈവ് ചെയ്തിരുന്ന മെഴ്‌സിഡസ് ബെന്‍സ് നിയന്ത്രണം വിട്ട് സെന്റര്‍ മീഡിയനില്‍ ഇടിക്കുകയായിരുന്നു. 

വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ചെന്നൈയിലെ ചെമമെഞ്ചേരിയില്‍ വെച്ചായിരുന്നു അപകടം. മുന്നില്‍ പോവുകയായിരുന്നു  ലോറി പെട്ടെന്ന് വാഹനം വളച്ചപ്പോള്‍ ഗൗതം മേനോന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനില്‍ ഇടിക്കുകയായിരുന്നു. 

മദ്യ ലഹരിയിലോ, അമിത വേഗതയിലോ ആയിരുന്നില്ല ഗൗതം മേനോന്‍ വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. മറ്റ് യാത്രക്കാര്‍ അപകട വിവരം പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കേസെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

മാസങ്ങള്‍ക്കിടയില്‍ ഇത് രണ്ടാം തവണയാണ് ചെന്നൈയില്‍ സെലിബ്രിറ്റികളുടെ വാഹനം അപകടത്തില്‍പ്പെടുന്നത്. സെപ്തംബര്‍ 21ന് തമിഴ് നടന്‍ ജയിക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഡ്യാറിലെ പാലത്തിന് സമീപമായിരുന്നു അന്ന് ജയുടെ വാഹനം ഇടിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി