ചലച്ചിത്രം

എന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി, അയാള്‍ എന്നെ സെക്‌സിന് നിര്‍ബന്ധിച്ചു; നിര്‍മാതാവിനെതിരെ വെളിപ്പെടുത്തലുമായി നടി 

സമകാലിക മലയാളം ഡെസ്ക്

അതിക്രമങ്ങളും പീഡനങ്ങളും സംബന്ധിച്ച തുറന്നുപറച്ചിലുകള്‍ സ്ഥിരമായികൊണ്ടിരിക്കുകയാണ് സിനിമാ മേഖലയില്‍. കൊച്ചിയില്‍ മലയാള നടി ആക്രമിക്കപ്പെട്ടതും ഹോളിവുഡിലെ ഹാര്‍വി വെയിന്‍സ്റ്റീന്‍ വിഷയവുമെല്ലാം ഈ തുറന്നുപറച്ചിലിന് അടിത്തറയായവയാണ്. ഇവയ്ക്ക് പിന്നാലെ സിനിമാരംഗത്തെ അതിക്രമങ്ങള്‍ ഒന്നൊന്നായി പുറത്തുവരുകയായിരുന്നു. സിനിമയില്‍ എത്തിയതിന് ശേഷം നേരിടേണ്ടിവന്ന ആതിക്രമത്തെകുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത് ഒടുവില്‍ തെലുങ്ക് നടി ഗായത്രി ഗുപ്തയാണ്.

പ്രശസ്തനായ നിര്‍മാതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ഗായത്രി അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമാമേഖലയില്‍ പ്രശസ്തനായ ഇദ്ദേഹം അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചാണ് തന്റെ നേര്‍ക്ക് ഇത്തരത്തിലൊരു പ്രവര്‍ത്തിക്ക് മുതിര്‍ന്നതെന്ന് ഗായത്രി പറയുന്നു. 

സിനിമയില്‍ അവസരം ലഭിച്ച സമയത്ത് തന്നെ വേഷങ്ങള്‍ക്ക് വേണ്ടി നിര്‍മാതാവിന്റെയോ സംവിധായകന്റെയോ കൂടെ കിടക്കാനും മറ്റ് വിട്ടുവീഴ്ചകള്‍ക്കുമൊന്നും തയ്യാറല്ലെന്ന് താന്‍ തുറന്ന് പറഞ്ഞിരുന്നതാണെന്നും അന്ന് അത്തരത്തില്‍ ഒന്നും ഉണ്ടാകില്ലെന്ന ഉറപ്പ് നല്‍കിയിരുന്ന അവര്‍ ദിവസങ്ങള്‍ കഴഞ്ഞപ്പോള്‍ വാക്കുകളില്‍ നിന്ന് വ്യതിചലിക്കാന്‍ തുടങ്ങുകയായിരുന്നെന്നും ഗായത്രി പറഞ്ഞു. ഒരു രാത്രിക്കായി എത്ര പണം വേണമെങ്കിലും തരാമെന്ന് പറയുന്നിടം വരെ അവര്‍ എത്തിയിരുന്നു. ആത്മാഭിമാനം നഷ്ടപ്പെടുത്തി പണം നേടാന്‍ തയ്യാറല്ലാത്ത ആളാണ് താനെന്ന് വ്യക്തമാക്കിയിട്ടും അവര്‍ നിര്‍ബന്ധം തുടരുകയായിരുന്നെന്ന് ഗായത്രി വെളിപ്പെടുത്തി. 

ഒരു ദിവസം വീട്ടില്‍ ആക്കാന്‍ വരുന്ന വഴിയില്‍ കാര്‍ കേടായെന്ന് കള്ളം പറഞ്ഞ് ചിത്രത്തിന്റെ നിര്‍മാതാവ് അയാളുടെ വീട്ടിലേക്ക് എന്നെ കൊണ്ടുപോകുകയായിരുന്നു. വളരെ സ്വാധീനമുള്ള ആളാണ് അയാള്‍. അവിടെ എത്തിയതും അയാള്‍ എന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി, എന്നെ ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു - ഗായത്രി തുറന്നുപറഞ്ഞു.

തലനാരിഴയ്ക്കാണ് അന്ന് താന്‍ രക്ഷപെട്ടതെന്നും അതോടെ ആ ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നെന്നും ഗായത്രി വ്യക്തമാക്കി. മുന്‍പ് പല നടിമാരും നടിമാരും തന്നോട് സഹകരിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് പലരും ഉയരങ്ങള്‍ കീഴടക്കിയതെന്നും നിര്‍മാതാവ് പറഞ്ഞുവെന്ന് ഗായത്രി വെളിപ്പെടുത്തി. ഈ നിര്‍മാതാവിന്റെ ആവശ്യങ്ങള്‍ക്ക് മറ്റ് നടിമാര്‍ വഴങ്ങിയതിനാലാണ് അന്ന് അയാളെന്നെ സെക്‌സിന് നിര്‍ബന്ധിച്ചതെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്