ചലച്ചിത്രം

'ഇങ്ങനെയാണോ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത്?; കരഞ്ഞുകൊണ്ട് ദംഗല്‍ നായിക സൈറ വസീമിന്റെ ലൈവ് 

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി-മുംബൈ വിമാന യാത്രക്കിടെ സഹയാത്രികനില്‍ നിന്ന് തനിക്കുണ്ടായ പീഡനം തുറന്നുപറഞ്ഞ് നടി സൈറ വസീമിന്റെ ലൈവ്. ഡല്‍ഹിയില്‍നിന്നു മുംബൈയിലേക്കുള്ള എയര്‍ വിസ്താര വിമാനത്തില്‍ യാത്ര ചെയ്യവെ സൈറയുടെ സീറ്റിനു പിന്നില്‍ ഇരുന്ന യാത്രക്കാരന്‍ മോശമായി പെരുമാറുകയായിരുന്നെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. 

പാതിയുറക്കത്തിലായിരുന്ന തന്നെ പിന്നിലിരുന്നയാള്‍ കാലുകൊണ്ട് തന്റെ കഴിത്തുവരെ ഉരസുകയായിരുന്നെന്നാണ് നടി വിഡിയോയില്‍ പറയുന്നത്. സൈറയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നേരിടേണ്ടി വന്ന ദുരനുഭവത്തെകുറിച്ച് നടി വിശദീകരിക്കുന്നത്. 

'വളരെ മോശം അനുഭവമാണ് എനിക്കുണ്ടായത്. അയാള്‍ ചെയ്തത് ഒട്ടും ശരിയായില്ല. ഒരു പെണ്‍കുട്ടിക്കും ഇങ്ങനൊരു അനുഭവം ഉണ്ടാകരുത്. ഇത് വളരെ ഭീകരമാണ്. ഇങ്ങനെയാണോ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത്? ', സൈറ വസീം വീഡിയോയില്‍ പറയുന്നു.

നമ്മളെ സഹായിക്കാന്‍ നമ്മള്‍ തന്നെ തീരുമാനിക്കണമെന്നും അല്ലാതെ മറ്റാരും നമ്മുടെ സഹായത്തിനുണ്ടാകില്ലെന്നും താരം പറഞ്ഞു. താന്‍ നേരിട്ട അനുഭവത്തിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും വെളിച്ചം കുറവായിരുന്നതിനാല്‍ തനിക്കതിന് സാധിച്ചില്ലെന്നും നടി വിശദീകരിച്ചു. 

ഏകദേശം 10-15 മിനിറ്റോളം അയാള്‍ ഇത്തരത്തില്‍ പെരുമാറിയെന്നു പറഞ്ഞ നടി ആദ്യം വിമാനം ചലിക്കുന്നതിനാല്‍ തനിക്ക് തോന്നുന്നതാണെന്നാണ് കരുതിയതെന്നും പിന്നീടാണ് മനഃപൂര്‍വം ഉപദ്രവിക്കുകയാണെന്ന് മനസ്സിലായതെന്ന് സൈറ വീഡിയോയില്‍ പറയുന്നു. വിമാനാധികൃതരില്‍ നിന്ന് തന്നെ സഹായിക്കാനുള്ള ശ്രമമൊന്നും ഉണ്ടായില്ലെന്നും സൈറ വീഡിയോയില്‍ വിമര്‍ശിക്കുന്നു. 

നേരിട്ടേണ്ടിവന്ന ദുരനുഭവത്തെകുറിച്ച സൈറ പരാതി നല്‍കിയിട്ടുണ്ട്. താരത്തിന്റെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് എയര്‍ വിസ്താര അധികൃതര്‍ അറിയിച്ചു. മറ്റൊരു യാത്രക്കാരിയും ഇത്തരത്തിലൊരു പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ അനുവദിക്കില്ലെന്നും എയര്‍ വിസ്താര പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു