ചലച്ചിത്രം

സുമലതയുടെ മകനും അഭിനയ ലോകത്തേക്ക്... 

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ എക്കാലത്തേയും പ്രണയനായികയായ ക്ലാര എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ താരമായിരുന്നു സുമലത. മലയാളി അല്ലായിരുന്നിട്ടുകൂടിയും നിരവധി മലയാള ചിത്രങ്ങളിലൂടെ സുമലത മലയാളി പ്രേഷകരുടെ മനസില്‍ ഇടം നേടി. കന്നട നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ അംബരീഷ് ആണ് സുമലതയുടെ ഭര്‍ത്താവ്. 

ഏറെക്കാലമായി ചലച്ചിത്രലോകത്തു നിന്നും വിട്ടുനില്‍ക്കുകയാണ് ഇരുവരും. ഇപ്പോഴിതാ പുതിയ വാര്‍ത്തയെത്തുന്നു, താര ദമ്പതിമാരുടെ പുത്രന്‍ അഭിഷേക് ഗൗഡ വെള്ളിത്തിരയിലേക്ക് കാലെടുത്തു വയ്ക്കുകയാണ്. 

പ്രമുഖ നിര്‍മ്മാതാവായ സന്ദേശ് നാഗരാജാണ് സിനിമ നിര്‍മ്മിക്കുന്നത്. സന്ദേശ് സിനിമാ കമ്പനി ഇതുവരെ 31ഓളം ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതില്‍ മിക്കതും ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളും. സമാന ടീമുമായി ഒന്നിച്ച് സന്ദേശ് സിനിമാ കമ്പനി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് അഭിഷേകിന്റേത്.

അഭിഷേകിന്റെ ആദ്യ ചിത്രമെന്ന നിലയില്‍ വളരെ ശ്രദ്ധയോടുകൂടിയാണ് സ്‌ക്രിപ്റ്റ് തെരഞ്ഞെടുത്തതും മറ്റും. ചേതന്‍ കുമാര്‍, പവന്‍ വഡയാര്‍ എന്നീ രണ്ട് സംവിധായകരാണ് മികച്ച സ്‌ക്രിപ്റ്റുമായി അഭിഷേകിനെ സമീപിച്ചിട്ടുള്ളത്. മറ്റു ഘടകങ്ങളെല്ലാം പരിഗണിച്ച് ഏതെങ്കിലും ഒരു തിരക്കഥ തെരഞ്ഞെടുക്കുമെന്നാണ് വിവരം. 

തന്റെ പുതിയ ചിത്രം ഏറ്റവും മികച്ചതാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് അഭിഷേക്. കാമയ്ക്ക് മുന്‍പിലെത്തുന്നതിന് മുന്‍പ് താരം നൃത്ത പരിശീലനത്തിലും മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലിക്കാനുമെല്ലാം പോയിത്തുടങ്ങി.

1991 ഡിസംബര്‍ എട്ടിനായിരുന്നു സുമലതയും അംബരീഷും വിവാഹിതരായത്. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 2006- 2007 കാലഘട്ടത്തില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പില്‍ സംസ്ഥാന മന്ത്രിയായിരുന്നു അംബരീഷ്. 1998 മുതല്‍ 2009 വരെ പാര്‍ലമെന്റ് അംഗവുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്