ചലച്ചിത്രം

സാമാന്യ ബുദ്ധിയില്ലാത്തവരോട്‌ തര്‍ക്കിച്ചിട്ട്‌ കാര്യമില്ല; പാര്‍വതി അല്ല ആരെന്ത്‌ പറഞ്ഞാലും പ്രതികരണം ഇങ്ങനെതന്നെയാകും: കനി കുസൃതി

സമകാലിക മലയാളം ഡെസ്ക്


ര്‍ട്ടിസ്‌റ്റുകള്‍ ചെയ്യുന്ന ജോലിയെക്കുറിച്ച്‌ പുനര്‍ചിന്തനം നടത്തണമെന്ന്‌ നടി കനി കുസൃതി. കസബ സിനിമയെക്കുറിച്ചുള്ള നടി പാര്‍വതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ മമ്മൂട്ടി ആരാധകര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു കനി.

ഏതു തരം ആര്‍ട്ടിസ്‌റ്റുകളാണെങ്കിലും ചെയ്യുന്ന കാര്യത്തില്‍ ശരിയുണ്ടോയെന്ന്‌ ചിന്തിക്കാനുള്ള സ്‌പെയ്‌സ്‌ ഉണ്ടായിരിക്കണം. ചെറിയ ആര്‍ട്ടിസ്റ്റുകള്‍ക്ക്‌ സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ കൃത്യമായ സെലക്ഷന്‍ നടത്താന്‍ കഴിഞ്ഞു എന്നു വരില്ല. എന്നാല്‍ വര്‍ഷങ്ങളായി നില്‍ക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ക്ക്‌ ശരി തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്‌. അതവര്‍ വിനിയോഗിക്കുന്നില്ലെന്ന്‌ കനി സമകാലിക മലയാളത്തോട്‌ പ്രതികരിച്ചു.

ആരാധക ആള്‍ക്കൂട്ടത്തെ കുറ്റംപറഞ്ഞിട്ടൊന്നും ഇനിയൊരു കാര്യവുമില്ല. പാര്‍വതി അവര്‍ക്ക്‌ പറയാനുള്ളത്‌ കൃത്യമായ ഭാഷയില്‍ അവതരിപ്പിക്കുകയാണ്‌ ചെയ്‌തത്‌. അത്‌ വളച്ചൊടിച്ചാണ്‌ ആരാധക ആള്‍ക്കൂട്ടം ആക്രമണം നടത്തുന്നത്‌.

പറഞ്ഞകാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സാമാന്യബൂദ്ധിയില്ലാത്തവരോട്‌ തര്‍ക്കിക്കാന്‍ പോകാതെ ഒഴിഞ്ഞിപോകുന്നതാണ്‌ നല്ലതെന്നും കനി പറഞ്ഞു.പാര്‍വതിയല്ല സൂപ്പര്‍സ്റ്റാറുകളെ പറ്റി ആരെന്തു പറഞ്ഞാലും ആരാധകരുടെ പ്രതികരണം ഇങ്ങനെ തന്നെയായിരിക്കും. ആരാധന എന്നു പറയുന്നത്‌ അന്ധമായിരിക്കുന്നതിന്റെ പ്രശ്‌നമാണിത്‌, കനി പറഞ്ഞു.

ഐഎഫ്‌എഫ്‌കെ യില്‍ ഓപണ്‍ഫോറത്തില്‍ പങ്കെടുത്തു കൊണ്ട്‌ പാര്‍വതി പറഞ്ഞ വാക്കുകളായിരുന്നു മമ്മൂട്ടി ഫാന്‍സിന്റെ സോഷ്യല്‍ മീഡിയാ ആക്രമണത്തിനു കാരണമായത്‌. കസബ എന്ന സിനിമയിലെ മമ്മൂട്ടിയുടെ സ്‌ത്രീ വിരുദ്ധ ഡയലോഗുകളെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു പാര്‍വതിയുടെ പരാമര്‍ശം. മഹാനടന്‍ സത്രവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത്‌ സങ്കടകരമാണ്‌ എന്ന്‌ മമ്മൂട്ടിയുടെ പേരെടുത്ത്‌ പറയാതെ പാര്‍വതി പഞ്ഞു. നായകന്‍ പറയുമ്പോള്‍ ഇത്‌ മഹത്വവത്‌കരിക്കുകയാണ്‌. മറ്റു പുരുഷന്‍മാര്‍ക്കും ഇത്‌ ചെയ്യാനുള്ള ലൈസന്‍സ്‌ നല്‍കലാണ്‌ ഇതെന്നും അവര്‍ പറഞ്ഞിരുന്നു. അതിന്‌ പിന്നാലെയാണ്‌ മമ്മൂട്ടി ഫാന്‍സ്‌ പാര്‍വതിക്ക്‌ നേരെ സൈബര്‍ ആക്രമണം നടത്തിയത്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്