ചലച്ചിത്രം

തടി കുറച്ചതല്ല, സ്ലിം ബെല്‍റ്റ് ഇട്ടതാണ്; ലാലേട്ടനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

ഒടിയന്‍ എന്ന മലയാള ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ തടി കുറച്ച കാര്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാണ്. ഫ്രാന്‍സിലെ ഇരുപത്തിയഞ്ച് പേരടങ്ങുന്ന സംഘത്തിന്റെ സഹായത്തോടെയാണ് മോഹന്‍ലാല്‍ 51 ദിവസം കൊണ്ട് 18 കിലോ കുറച്ചത്. ലാലിന്റെ പുതിയ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്.

മൈ ജിയുടെ ഏഷ്യയിലെ ഏറ്റവും വലിയ ഷോറൂമിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയതാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ പുതിയ രൂപം സത്യമാണോയെന്ന സംശയം നേരത്തെ തന്നെ പലരും ഉന്നയിച്ചിരുന്നു. അതിനൊരു തീര്‍പ്പ് വരുത്താം എന്നു കരുതിയാവാം, മുന്‍പ് ലാല്‍ പങ്കെടുത്ത ഉദ്ഘാടന പരിപാടികള്‍ക്കില്ലാത്ത ജനത്തിരക്കാണ് ഇത്തവണയുണ്ടായത്. 

എന്നാല്‍ അതേ സമയം, ലാലിന്റെ പുതിയ ഗെറ്റപ്പിനെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ തടി കുറച്ചതല്ല, സ്ലിം ബെല്‍ട്ട് ഇട്ടതാണെന്ന് ചിലര്‍ പറയുന്നു. കൊച്ചിയില്‍ നടന്ന ഒരു ഉദ്ഘാടന പരിപാടിയില്‍ പുതിയ ലുക്കിലെത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്