ചലച്ചിത്രം

ഇന്‍സ്‌പെക്ടര്‍ ബല്‍റാമില്‍ മമ്മുട്ടിയുടെ ആ ലാത്തിചാര്‍ജ് സീനിനു പിന്നില്‍ ഇങ്ങനെയൊരു കഥയുണ്ട് 

സമകാലിക മലയാളം ഡെസ്ക്

1991ല്‍ ഐ വി ശശി സംവിധാനം ചെയ്ത ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ പ്രധാന സീനുകളില്‍ ഒന്നാണ് ലാത്തിചാര്‍ജ്ജ്. തലശ്ശേരിയിലെ ഒരു റോഡില്‍ ക്രമീകരിച്ച ലൊക്കേഷനില്‍ അന്ന് അരങ്ങേറിയത് യഥാര്‍ത്ഥ ലാത്തിചാര്‍ജ്ജായിരുന്നെന്നും സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന രംഗങ്ങള്‍ ഇതിനിടയില്‍ ചിത്രീകരിച്ചവയാണെന്നും സംവിധായകന്‍ എം പദ്മകുമാര്‍ പറയുന്നു. 

സിനിമയില്‍ നായക കഥാപാത്രം അഭിനയിക്കുന്നത് മമ്മൂട്ടിയാണെന്നും അദ്ദേഹം ഷൂട്ടിംഗിനായി എത്തുന്നുണ്ടെന്നും അറിഞ്ഞ ആളുകള്‍ ലൊക്കേഷനിലേക്ക് ഇരച്ചെത്തി. ആളുകളുടെ വലിയ കൂട്ടം തന്നെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിരന്നു. ഇതോടെ ഷൂട്ടിംഗ് നടത്തുക സാധ്യമാകാതെയായി. എപ്പോഴത്തെയും പോലെ ശാന്തനായി കാണപ്പെട്ട ഐ വി ശശി ക്യാമറകള്‍ നാല് ലൊക്കേഷനുകളിലായി ഉറപ്പിച്ചു. പിന്നീട് നിര്‍മാതാവ് ലിബര്‍ട്ടി ബഷിനിനടുത്തേക്ക് പോയ ശശി ആളുകളെ മാറ്റണമെന്ന് നിര്‍ദ്ദേശിച്ചു. ഇതേതുടര്‍ന്ന്  അദ്ദേഹം പോലീസിന്റെ സഹായം തേടി. പിന്നീട് യഥാര്‍ത്ഥ ലാത്തിചാര്‍ജ്ജ് അരങ്ങേറുകയായിരുന്നു. അങ്ങനെ സിനിമയ്ക്കായി യഥാര്‍ത്ഥ ലാത്തിചാര്‍ജ്ജ് സീക്വന്‍സ് ലഭിക്കുകയായിരുന്നെന്ന് ഇന്‍സ്‌പെക്ടര്‍ ബല്‍റാമിന്റെ സഹസംവിധായനായ സംവിധായകന്‍ എം പദ്മകുമാര്‍ പറയുന്നു.

ലാത്തിചാര്‍ജ്ജില്‍ നിന്ന് രക്ഷപെടുന്നതിനിടയില്‍ ആളുകള്‍ റോഡിലേക്ക് ചെരിപ്പുകള്‍ വലിച്ചെറിയുന്ന ദൃശ്യം ഒരിക്കലും തന്റെ ഓര്‍മയില്‍ നിന്ന് മായില്ലെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഈ ദൃശ്യവും സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു