ചലച്ചിത്രം

തമിഴിലേക്ക് മാറുകയാണോ? ഇവിടാരും വിളിക്കുന്നില്ലെന്ന് ഫഹദ്, ആ അവസ്ഥയില്‍ എത്തിയോ?

സമകാലിക മലയാളം ഡെസ്ക്

തമിഴിലേക്ക് മാറുകയാണോ? ആദ്യമായി വില്ലന്‍ വേഷത്തിലെത്തുന്ന വേലൈക്കാരന്റെ പ്രമോഷനെത്തിയപ്പോഴായിരുന്നു ഫഹദ് ഫാസിലിന് നേര്‍ക്ക് ഈ ചോദ്യമുയര്‍ന്നത്. ഫഹദിന്റെ മറുപടിയും അപ്പോള്‍ തന്നെ എത്തി, ഇവിടെ ആരും വിളിക്കുന്നില്ല. 

ആ അവസ്ഥയില്‍ എത്തിയോ എന്ന് വീണ്ടും കുസൃതി ചോദ്യം. ഏതാണ്ട് എന്നായി ഫഹദിന്റെ മറുപടി. ആദ്യമായി തമിഴ് ഭാഷ കൈകാര്യം ചെയ്യേണ്ടി വരുന്നതിനെ കുറിച്ചും ഫഹദ് പറയുന്നു. അത് ഒരു ഭാഷ മാത്രമായി മാത്രമാണ് ഞാന്‍ കണ്ടത്. തമിഴ് ഇംഗ്ലീഷില്‍ എഴുതി പഠിച്ചായിരുന്നു വേലൈക്കാരനിലെ അഭിനയം. 

ഞാന്‍ ചിന്തിക്കുന്ന ഭാഷയില്‍ അഭിനയിക്കുമ്പോഴാണ് കൂടുതല്‍ സംതൃപ്തി ലഭിക്കുന്നതെന്നും ഫഹദ് പറയുന്നു. കാര്‍ബണ്‍ ഷൂട്ടിങ് കഴിഞ്ഞു. ട്രാന്‍സിന്റെ ഷൂട്ടിങ് നടക്കുന്നു. ഇതെല്ലാമാണ് മലയാളത്തില്‍ അടുത്തു വരാനുള്ളതെന്നും, പ്ലാനുകള്‍ അവിടെ എത്തി നില്‍ക്കുന്നതായും ഫഹദ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം