ചലച്ചിത്രം

ഉണ്ണി മുകുന്ദന്റെ സിനിമ സെറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; ദൃശ്യങ്ങള്‍ ബലംപ്രയോഗിച്ച് മായ്ച്ചു കളഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രത്തിന്റെ സെറ്റില്‍ മാധ്യമപ്രവര്‍ത്തകരെ ഒരു സംഘം കൈയേറ്റം ചെയ്തു. ഉണ്ണി മുകുന്ദന്‍ നായകനായ ചാണക്യതന്ത്രം എന്ന സിനിമയുടെ സെറ്റിലാണ് സംഭവമുണ്ടായത്. മട്ടാഞ്ചേരിക്ക് സമീപം കരുവേലിപ്പടിയിലെ സിനിമാ ചിത്രീകരണ സെറ്റിലാണ് സംഭവം അരങ്ങേറിയത്.

മമ്മൂട്ടി നായകനായ മാസ്റ്റര്‍പീസ് എന്ന ചിത്രത്തിന്റെ വിജയാഘോഷം ഇന്ന് ഉണ്ണിമുകുന്ദന്റെ സെറ്റില്‍ നടന്നിരുന്നു. ആഘോഷങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും ക്ഷണമുണ്ടായിരുന്നു. ആഘോഷങ്ങള്‍ക്ക് ശേഷം ഉണ്ണിമുകുന്ദനുമായി ബന്ധപ്പെട്ട് അടുത്തിടെ യുവതി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട ചോദ്യം വാര്‍ത്താചാനലുകാര്‍ ചോദിച്ചതോടെയാണ് കൈയേറ്റമുണ്ടായത്. 

സിനിമയിലെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ഉള്‍പ്പടെയുള്ള സെറ്റിലെ അംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവയ്ക്കുകയായിരുന്നു. ചാനല്‍ കാമറാമാന്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ബലംപ്രയോഗിച്ച് മായ്ച്ചുകളയുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്