ചലച്ചിത്രം

2017ല്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് കിംഗ് ഖാന്റെ ഈ ചിത്രം 

സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍സ്റ്റാര്‍ ഷാറൂഖ് ഖാന്‍ നായകനായെത്തിയ റയീസ് 2017ല്‍ ട്വിറ്ററില്‍ ഏറ്റവുമധികം ചര്‍ച്ചയായ ബോളിവുഡ് ചിത്രമായി. രണ്ടാം സ്ഥാനം സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്ദാ ഹെ സ്വന്തമാക്കി. ഏറ്റവുമധികം ഹാഷ്ടാഗുകള്‍ നേടിയതിന്റെ അടിസ്ഥാനത്തിലാണ് റയീസ് ട്വിറ്റര്‍ ഇന്ത്യയുടെ വാര്‍ഷിക റാങ്കിംഗ് പട്ടികയില്‍ ഒന്നാമതെത്തിയത്. 

ഗുജറാത്ത് പശ്ചാതലമായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുല്‍ ദോലക്കിയയാണ്. ഗുജറാത്തിലെ മദ്യവ്യവസായത്തെകുറിച്ചും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെകുറിച്ചുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. പാക്കിസ്ഥാന്‍ സിനിമാതാരം മഹിറാ ഖാന്റെ ആദ്യ ബോളിവുഡ് ചിത്രവുമായിരുന്നു റയീസ്. 

ബോക്‌സ് ഓഫീസില്‍ വിജയിച്ചില്ലെങ്കിലും സല്‍മാന്‍ നായകനായ ട്യൂബ്ലൈറ്റ് ട്വിറ്റര്‍ റാങ്കിംഗില്‍ മൂന്നാമതെത്തി. വിവാദങ്ങള്‍ സൃഷ്ടിച്ച ബോളിവുഡ് ചിത്രം പത്മാവതിയാണ് നാലാം സ്ഥാനത്ത്. കാബില്‍, ജബ് ഹാരി മെറ്റ് സെജല്‍, ടൊയ്‌ലറ്റ് എക് പ്രേം കഥ, ഗോല്‍മാല്‍ എഗെയ്ന്‍, ജുഡ്‌വാ 2, ജഗ്ഗാ ഡാസൂസ് എന്നിങ്ങനെ നീളുന്നു അഞ്ച് മുതല്‍ പത്ത് വരെ സ്ഥാനങ്ങള്‍. 

ട്വിറ്ററില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്ത സെലിബ്രിറ്റിയുടെ ലിസ്റ്റിലും ഷാറൂഖ് ഖാന്‍ തന്നെയാണ് ഒന്നാമത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ