ചലച്ചിത്രം

മാത്തന്റെ സ്ഥാനത്ത് ടൊവിനോയെ മാത്രമേ കാണാന്‍ കഴിയു; ഫഹദിനെ നായകനാക്കത്തതിന്റെ പിന്നിലെ കാരണത്തെക്കുറിച്ച് ആഷിഖ്

സമകാലിക മലയാളം ഡെസ്ക്

ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന പ്രണയ ചലച്ചിത്രമാണ് ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ സംസാരവിഷയം. ടൊവിനോ താമസ് ആണ് ചിത്രത്തില്‍ മാത്തന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അതിവൈകാരിക രംഗങ്ങളിലൂടെ കടന്നു പോകുന്ന ടൊവിനോയുടെ കഥാപാത്രത്തെ ഫഹദ് ഫാസില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് പ്രേഷകര്‍ ചര്‍ച്ച ചെയ്തിരുന്നു. 

മായാനദിയെന്ന സിനിമയെക്കുറിച്ച് പ്രഖ്യാപിച്ച സമയത്ത് നായകനായി ഫഹദ് ഫാസില്‍ എത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ചിത്രം പ്രഖ്യാപിച്ചതിന് ശേഷമാണ് നായകനായി ടൊവിനോ എത്തുന്നുവെന്ന് അറിഞ്ഞത്. എന്തുകൊണ്ട് ഫഹദിനെ നായകനാക്കിയില്ല എന്ന ചോദ്യമായിരുന്നു പിന്നീട് ഉയര്‍ന്നുവന്നത്. എന്നാലിപ്പോള്‍ അതിനോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ ആഷിക് അബു.

ഫഹദിനെ നായകനാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. ഏറ്റെടുത്ത കഥാപാത്രത്തെ വിജയിപ്പിക്കാന്‍ ഒരുപാട് ടെക്‌നിക്കുകള്‍ ഉപയോഗിക്കുന്ന താരമാണ് ഫഹദ്. എന്തുകൊടുത്താലും മനോഹരമാക്കും. മായാനദി ചിത്രീകരിക്കുന്നതിനിടയില്‍ ഓരോ ഷോട്ട് കഴിയുന്നതിനിടയിലും ഫഹദായിരുന്നു നായകനെങ്കില്‍ എന്ന് സങ്കല്‍പ്പിച്ചിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാത്യുയെന്ന കഥാപാത്രമായി അന്നും ഇന്നും ടൊവിനോയെ മാത്രമേ കാണാന്‍ കഴിയൂവെന്നും ആഷിഖ് അബു പറയുന്നു. ഫഹദ് ഫാസിലാണ് നായകനായി എത്തുന്നതെങ്കില്‍ കഥാപാത്രത്തെക്കുറിച്ച് നിരവധി മുന്‍വിധികളും പ്രതീക്ഷകളും ഉയരും. അത്തരം പ്രതീക്ഷകള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നു. എന്തായാലും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരും ഇക്കാര്യം ശരിവെക്കുകയാണ്. തിയേറ്ററുകളില്‍ ആളുകളുടെ കണ്ണുനിറയിപ്പിച്ച് ടൊവിനോയുടെ കഥാപാത്രം മുന്നേറുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്