ചലച്ചിത്രം

അരുവിയെ അവതരിപ്പിക്കേണ്ടത് മായാനദിയൊക്കെ എന്ത് എന്ന് പറഞ്ഞുകൊണ്ടല്ല; ഷഹ്ബാസ് അമന്‍

സമകാലിക മലയാളം ഡെസ്ക്

രുവിയെ അവതരിപ്പിക്കേണ്ടത് മായാനദി മോശമാണ് എന്നു പറഞ്ഞുകൊണ്ടല്ല എന്ന് സംഗീതജ്ഞന്‍ ഷഹ്ബാസ് അമന്‍. അരുണ്‍ പ്രഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത അരുവി എന്ന തമിഴ് ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററുകളില്‍ നിന്നുണ്ടാകുന്നത്. ആഷിക് അബുവിന്റെ മായാനദിയെക്കാള്‍ മികച്ചാതാണ് ചിത്രം എന്ന തരത്തില്‍ മായാനദിയേയും അരുവിയേയും താരതമ്യം ചെയ്ത് നിരവധി റിവ്യുകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടാണ് ഷഹ്ബാസ് ഇങ്ങനെയൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്. 

രണ്ടു നീരൊഴുക്കുകള്‍ പരസ്പരം തള്ളിപ്പറഞ്ഞുകൊണ്ടൊഴുകുകയില്ല.ഇത് മനുഷ്യരുടെ മാത്രം ഭാഷയാണു! അവരുടെ മാത്രം ഗതികേടാണു.പക്ഷിയായി ജനിക്കാന്‍ ഭാഗ്യമുണ്ടായില്ലല്ലൊ എന്ന് നിരാശപ്പെടാറുള്ള അപൂര്‍വ്വം സന്ദര്‍ഭങ്ങളിലൊന്ന് ഫെയിസ് ബുക്കിലെ ചില സിനിമാ റിവ്യൂകളിലൂടെ കണ്ണോടിക്കേണ്ടി വരുന്ന സമയമാണു!

'അരുവി' യെ അവതരിപ്പിക്കേണ്ടത് മായാനദിയൊക്കെ എന്ത് എന്ന് പറഞ്ഞുകൊണ്ടല്ല! രണ്ടും ഒഴുകട്ടെ..കറ നല്ലതല്ല!എല്ലാവരോടും സ്‌നേഹം എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും