ചലച്ചിത്രം

ഓസ്‌കാര്‍ പ്രഖ്യാപനം നാളെലാ ലാ ലാന്റിനു സാധ്യതയെന്ന്

സമകാലിക മലയാളം ഡെസ്ക്

ഓസ്‌കാര്‍ പ്രഖ്യാപനത്തിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ലാ ലാ ലാന്റ് ഇത്തവണത്തെ മികച്ച ചിത്രമെന്ന് പ്രവചനം. അതുകൊണ്ടുതന്നെ വാതുവെപ്പുകാര്‍ ലാ ലാ ലാന്റിനു പിന്നാലെയാണ്.
കെയ്‌സി അഫ്‌ളെക്കും ഡെന്‍സല്‍ വാഷിംടണും സംവിധായകരില്‍ മുന്നിട്ടുനില്‍ക്കുന്നു. എമ്മ സ്‌റ്റോണിന് മികച്ച നടി, ഡെന്‍ഡല്‍ വാഷിംഗ്ടണിനു മികച്ച നടന്‍ പുരസ്‌കാരവും ലഭിക്കുമെന്നാണ് കൂടുതല്‍ പ്രവചനങ്ങളുള്ളത്.
എറൈവല്‍, ഫെന്‍സസ് ഹാക്‌സോ റിഡ്ജ്, ലയണ്‍, ഹെല്‍ ഓര്‍ ഹൈ വാട്ടര്‍, ഹിഡന്‍ ഫിഗേര്‍സ്, ലാ ലാ ലാന്റ്, മാഞ്ചസ്റ്റര്‍ ബൈ ദ സീ, മൂണ്‍ലൈറ്റ് എന്നീ ചിത്രങ്ങളാണ് മത്സരിക്കാനുള്ളത്. മാഞ്ചസ്റ്റര്‍ ബൈ ദ സീയുടെ സംവിധായകനായ കെയ്‌സി അഫ്‌ളെക്കിനായിരുന്നു കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നതെങ്കിലും സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗിള്‍ഡ് പുരസ്‌കാരം ഫെന്‍സസ് നേടിയതോടെ ഡെന്‍സല്‍ വാഷിംഗ്ടണിനുള്ള സാധ്യത കൂടിവരികയായിരുന്നു.
കാസേ അഫ്‌ലക്ക് (മാഞ്ചസ്റ്റര്‍ ബൈ ദ സീ), ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്(ഫാക്‌സോ റിഡ്ജ്), റയാന്‍ ഗോസ്ലിംഗ്(ലാ ലാ ലാന്റ്), വിഗോ മോര്‍ട്ടെന്‍സന്‍(ക്യാപ്റ്റന്‍ ഫന്റസ്റ്റിക്), ഡെന്‍സ്ല്‍ വാഷിംഗ്ടണ്‍(ഫെന്‍സസ്) എന്നിവരാണ് മികച്ച നടന്‍ മത്സരരംഗത്തുള്ളത്. വ്യത്യസ്തരായ രണ്ട് അച്ഛന്‍ വേഷങ്ങളാണ് രണ്ടുപേരെയും മത്സരരംഗത്തെത്തിച്ചിരിക്കുന്നത്. ഡെന്‍സല്‍ വാഷിംഗ്ടണിന്റേത് സംസാരപ്രിയനായ അച്ഛന്‍ വേഷമാണെങ്കില്‍ കെയ്‌സി അഫ്‌ളെക്കിന്റേത് വിഷാദവാനായ അച്ഛന്‍ വേഷമാണ്.
തന്റെ മൂന്നാമത്തെ ഓസ്‌കാറിനുവേണ്ടിയാണ് ഡെന്‍സല്‍ വാഷിംഗ്ടണ്‍ കളത്തിലിറങ്ങുന്നത്. എന്നാല്‍ കെയ്‌സി അഫ്‌ളെക്ക് തന്റെ ആദ്യത്തേതിനുമാണ്.
ഇസബെല്ലേ ഹൂപ്പര്‍ട്ട്, റൂത്ത് നെഗ്ഗാ, നതാലെ പോര്‍ട്ട്മാന്‍, എമ്മാ സ്‌റ്റോണ്‍, മെറില്‍ സ്ട്രീപ്പ് എന്നിവര്‍ മികച്ച നടി പട്ടത്തിനായി മത്സരിക്കും. മത്സരരംഗത്ത് സാധ്യതാപട്ടികയിലുള്ള നതാലെ പോര്‍ട്ട്മാന്‍ ഓസ്‌കാര്‍ വേദിയിലേക്ക് എത്തില്ലെന്നാണ് അറിയുന്നത്. രണ്ടാമത്തെ പ്രസവത്തിനുള്ള ഒരുക്കത്തിലാണെന്നതിനാലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ