ചലച്ചിത്രം

സെന്‍സര്‍ ബോര്‍ഡിനെതിരെ മാത്രമല്ല, സമൂഹത്തിന് നേര്‍ക്ക് കൂടിയാണ് ഈ നടുവിരല്‍ നമസ്‌കാരം

സമകാലിക മലയാളം ഡെസ്ക്

നടുവിരല്‍ നമസ്‌കാരവുമായിട്ടായിരുന്നു ലിപ്‌സറ്റിക് അണ്ടര്‍ മൈ ബുര്‍ഖയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയത്. ഒരു പ്രത്യേക മതവിഭാഗത്തെ അധിക്ഷേപിക്കുന്നു എന്നും, ലൈംഗീക ചുവയുള്ള സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി എന്നും ആരോപിച്ച് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡിന് നേരെ ആയിരുന്നു ആ നടുവിരല്‍ നമസ്‌കാരം എന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ വിലയിരുത്തലുകള്‍ ഉയര്‍ന്നത്. 

ഇപ്പോഴിതാ സിനിമയിലെ പ്രധാന വേഷങ്ങളിലെത്തുന്ന താരങ്ങളാണ് ലിപ്സ്റ്റിക്കോടെ നടുവിരല്‍ നമസ്‌കാരവുമായി എത്തുന്നത്. രത്‌നാ പതക് ഷാ, കൊന്‍കനാ സെന്‍ ഷര്‍മ, ആഹാന കുമ്ര, പ്ലഭിത  ഭോര്‍താക്കൂര്‍ എന്നിവരാണ് ഇന്‍സ്റ്റഗ്രാമിലൂടെ സിനിമയിലെ പോസ്റ്ററിന് സമാനമായി പ്രത്യക്ഷപ്പെടുന്നത്. 

#LipsticRebellion എന്ന ഹാഷ്ടാഗിലാണ് പുതിയ ക്യാംപെയ്ന്‍ സമൂഹമാധ്യമങ്ങളില്‍ പടരുന്നത്. താരങ്ങളുടേത് പോലെ നടുവിരല്‍ നമസ്‌കാരവുമായി സെല്‍ഫി ഷെയര്‍ ചെയ്യാനാണ് സ്ത്രീകളോട് താരങ്ങള്‍ ആവശ്യപ്പെടുന്നത്. 

പ്രദര്‍ശനാനുമതി നിഷേധിച്ച പഹലജ് നിഹ്ലാനിയുടെ നിലപാടിനെതിരെ സിനമയുടെ സംവിധായക അലംകൃത ശ്രീവാസ്തവ ഫിലിം സര്‍ട്ടിഫിക്കേറ്റ് അപ്പല്ലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയും എഫ്‌സിഎടി പ്രദര്‍ശനാനുമതി നല്‍കുകയുമായിരുന്നു. ജൂലൈ 21ന് സിനിമ റിലീസ് ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'