ചലച്ചിത്രം

ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞ കമല്‍ഹാസന് വനിതാ കമ്മീഷന്‍ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കമല്‍ഹാസന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. നടിയെ ആക്രമിച്ച കേസില്‍ തന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തരെ അറിയിക്കുന്നതിനിടയിലാണ് കമല്‍ഹാസന്‍ നടിയുടെ പേര് പരാമര്‍ശിച്ചത്. പേര് പറയുന്നത് നിയമവിരുദ്ധമല്ലെ എന്ന് മാധ്യമപ്രവര്‍ത്തകര്‍ കമല്‍ഹാസനോട് ചോദിച്ചിരുന്നു. എന്നാല്‍ എന്തിനാണ് പേര് മറച്ചുവെയ്ക്കുന്നതെന്നും അവരെ ദ്രൗപദിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെയുമാകാമെന്നായിരുന്നു കമല്‍ഹാസന്റെ മറുപടി.

നടിയെന്ന നിലയിലല്ല, സ്ത്രീയെന്ന നിലയിലാണ് അവരെ കാണുന്നതെന്നും നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു. നടിമാരുടെ മാത്രമല്ല, ഓരോരുത്തരുടെയും സുരക്ഷ തനിക്ക് പ്രധാനമാണ്. എല്ലാവരും സുരക്ഷിതമായി പുറത്തുപോകുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ആത്മാഭിമാനമുള്ള പുരുഷന്‍മാര്‍ സ്ത്രീകളെ സംരക്ഷിക്കണമെന്നേ കരുതുകയുള്ളുവന്നും കമല്‍ഹാസന്‍ വിഷയത്തോട് പ്രതികരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍