ചലച്ചിത്രം

വാത്മീകിക്കെതിരായുള്ള പരാമര്‍ശം: നടി രാഖി സാവന്തിനെതിരേ ജാമ്യമില്ലാ വാറണ്ട്

സമകാലിക മലയാളം ഡെസ്ക്

വാത്മീകിക്കെതിരായുള്ള പരാമര്‍ശം: നടി രാഖി സാവന്തിനെതിരേ ജാമ്യമില്ലാ വാറണ്ട്: ഹിന്ദു സന്യാസി വാത്മീകിയെ കുറിച്ചുള്ള വിവാദ പരാമര്‍ശനത്തിന് ബോളീവുഡ് നടി രാഖി സാവന്തിനെതിരേ ജാമ്യമില്ലാ വാറണ്ട്. ലുധിയാന കോടതിയാണ് വാറണ്ട് പുറപ്പെടിവിച്ചിരിക്കുന്നത്. രാഖി വാത്മീകി സമുദായാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന മട്ടില്‍ പ്രസംഗിച്ചു എന്ന് കാണിച്ച് അഭിഭാഷകനായ നരീന്ദര്‍ ആഡിയയാണ് കൊടുത്ത കേസിലാണ് വാറണ്ട്.

ഇതേകോടതി ഇതിന് മുമ്പ് ഇതേ പ്രശ്‌നത്തിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പോലീസിനെ വെട്ടിച്ച് മുങ്ങിയ രാഖി വാത്മീകി സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയതില്‍ മാപ്പു ചോദിച്ചു വീഡിയോ പുറത്തിറക്കിയിരുന്നു. സ്‌കൂളില്‍ പഠിച്ച അറിവ് വെച്ചാണ് വാത്മീകിയെ കുറ്റം പറഞ്ഞതെന്നാണ് രാഖി വീഡിയോയില്‍ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി