ചലച്ചിത്രം

മഹാഭാരതം സിനിമയ്ക്ക് യുഎഇയുടേയും പിന്തുണ

സമകാലിക മലയാളം ഡെസ്ക്

കേരളത്തില്‍ വിവാദങ്ങളുടെ അകമ്പടിയോടെ ആണ് മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന മഹാഭാരതത്തിന്റെ തുടക്കമെങ്കിലും സിനിമയ്ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിരിക്കുകയാണ് യുഎഇ ഭരണകൂടം. 

ഗള്‍ഫി വ്യവസായി ബി.ആര്‍.ഷെട്ടി ആയിരം കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന സിനിമയ്ക്ക് യുഎഇ സാംസ്‌കാരിക മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നത്. 

ഇന്ത്യയും യുഎഇയും തമ്മില്‍ ദീര്‍ഘകാലമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മഹാഭാരതം സിനിമയിലൂടെ സാധിക്കുമെന്നും യുഎഇ മന്ത്രി പറഞ്ഞു. ചിത്രത്തിന്റെ ആദ്യ ഭാഗം അബുദാബിയില്‍ ചിത്രീകരിക്കാനാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ഇതിന് വേണ്ട എല്ലാ സഹായവും യുഎഇ സാംസ്‌കാരിക മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്