ചലച്ചിത്രം

അജിതിന്റെ ചിത്രം കന്നടയിലേക്ക് മൊഴിമാറ്റിയെത്തി പ്രദര്‍ശിപ്പിച്ചാല്‍ തീയേറ്റര്‍ കത്തിക്കുമെന്ന് ഭീഷണി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഗൗതം മേനോന്‍ സംവിധാനം ചെയ്ത യെന്നൈ അറിന്താല്‍ എന്ന ചിത്രം കന്നടയിലേക്ക് സത്യദേവ് ഐ.പി.എസ്. എന്ന പേരില്‍ മൊഴിമാറ്റി ഇറക്കാനുള്ള തീരുമാനത്തിനെതിരെയാണ് കന്നടയിലെ ഒരുകൂട്ടം സിനിമാക്കാര്‍ രംഗത്തെത്തിയത്.
സത്യദേവ് ഐ.പി.എസ്. പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ കത്തിക്കുമെന്നാണ് ഭീഷണി. നടന്‍ ജഗ്ഗേഷ്, മുന്‍ എം.എല്‍.എ. വാട്ടാല്‍ നാഗരാജ് എന്നിവരാണ് പരസ്യമായി ഭീഷണിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് കന്നടയില്‍ അനൗദ്യോഗിക വിലക്കുണ്ട്. ഈ വിലക്കിനെ മറികടന്ന് ഗൗതംമേനോന്‍ ചിത്രം 'സത്യദേവ് ഐ.പി.എസ്.' എന്ന പേരില്‍ കന്നടയിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനെതിരെയാണ് ഒരു സംഘം ഭീഷണികളുമായി രംഗത്തെത്തിയത്.
കന്നടയുടെ സംസ്‌കാരത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് ഇവരുടെ വാദം. മൊഴിമാറ്റ ചിത്രങ്ങള്‍ അനുവദിച്ചാല്‍ കന്നട സിനിമാരംഗത്തെ ദോഷമായി ബാധിക്കുമെന്നും ഇവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും