ചലച്ചിത്രം

പൃഥ്വിരാജിന്റെ നാം ശബാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജ് വില്ലനായെത്തുന്ന നാം ശബാന എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. തപ്‌സി പന്നുവാണ് ശബാന എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അധോലോക നായകന്റെ വേഷം കൈകാര്യം ചെയ്യുന്ന പൃഥിയുടെ കഥാപാത്രത്തിന്റെ പേര് ടോണി എന്നാണ്. അക്ഷയ് കുമാര്‍, അനുപം ഖേര്‍, മനോജ് വാജ്‌പേയി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

ഐയ്യ, ഔറങ്കസേബ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് നാം ശബാന. ശബാന ഖാന്‍ എന്ന സാധാരണ പെണ്‍കുട്ടി റോയുടെ ഏജന്റ് ആയി മാറുന്നതാണ് പ്രമേയം. 2.29 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ പൃഥ്വിയും തപ്‌സിയും അക്ഷയുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ശിവം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 31ന് തിയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ ട്രെയിലര്‍ കാണാം...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'