ചലച്ചിത്രം

കോഹ് ലിയുമായുള്ള പ്രണയമായാലും ശരി, സ്വകാര്യതയാണ് പ്രധാനമെന്ന് അനുഷ്‌ക

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അനുഷ്‌കയോടുള്ള പ്രണയം വിരാട് കോഹ്ലി എന്നും ആരാധകരോട് തുറന്നു പറഞ്ഞിട്ടുണ്ട്. വനിതാ ദിനത്തിലും, വാലെന്റൈന്‍സ് ഡേയിലുമെല്ലാം സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെ കോഹ്ലി അനുഷ്‌കയ്ക്ക് ആശംസ നേരാറുമുണ്ട്. എന്നാല്‍ അനുഷ്‌ക അങ്ങനയേയല്ല..

കോഹ്ലിയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളൊന്നും അനുഷ്‌കയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ആരാധകര്‍ക്ക് അറിയാന്‍ ഏറെ ആവേശമുള്ള പ്രണയ വിശേഷങ്ങളൊന്നും അനുഷ്‌ക ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്നത് കൊണ്ടാണിതെന്നാണ് അനുഷ്‌ക ഇതിന് നല്‍കുന്ന മറുപടി. 

വ്യക്തിപരമായ കാര്യങ്ങളില്‍ സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് അനുഷ്‌ക പറയുന്നു. മുന്‍കാലങ്ങളില്‍ പ്രണയവും, നിരാശയുമെല്ലാം ബോളുവുഡ് താരങ്ങള്‍ ആരാധകരോട് പങ്കുവയ്ക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ എല്ലാവരും അങ്ങിനെ ആകണമെന്നില്ല. ആരാധകരോട് പങ്കുവയ്ക്കണമോ, വേണ്ടയോ എന്നത് തീരുമാനിക്കുന്നതിനുള്ള അവകാശം ഓരോ വ്യക്തിക്കുമാണെന്നും അനുഷ്‌ക പറയുന്നു. 

തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് തന്റെ ജോലി ഭംഗിയായി ചെയ്ത് മറുപടി നല്‍കുകയാണ് തന്റെ ലക്ഷ്യം. തീയറ്ററില്‍ നിന്നും ഇറങ്ങിയതിന് ശേഷവും പ്രേക്ഷകരുടെ മനസില്‍ നിലനില്‍ക്കുന്ന സിനിമയ്ക്കായാണ് തന്റെ കഠിനാധ്വാനമെന്നും അനുഷ്‌ക പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ