ചലച്ചിത്രം

ബാഹുബലി ടെലിവിഷന്‍ സീരിയലായും എത്തും; ബിഗ് സ്‌ക്രീനിലെ അത്ഭുതം മിനി സ്‌ക്രീനിലും 

സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫീസില്‍ ഭൂകമ്പം തീര്‍ത്ത് 10000 കോടിയെന്ന റെക്കോര്‍ഡ് കളക്ഷനിലേക്ക് കുതിക്കുകയാണ് ബാഹുബലി. അതിനിടയിലാണ് ബാഹുബലി ടെലിവിഷന്‍ സീരിയലായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്ന വാര്‍ത്ത വരുന്നത്. 

ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് രണ്ട് ഭാഗങ്ങളിലായിറങ്ങിയ ബാഹുബലി കൂട്ടിച്ചേര്‍ത്ത് ടെലിവിന്‍ സീരിയല്‍ നിര്‍മിക്കുമെന്ന് വ്യക്തമാക്കിയത്. ബാഹുബലിയായെത്തിയ പ്രഭാസിന്റേയും രണ്ടാം ഭാഗത്തില്‍ പ്രേക്ഷകരെ ആവേശത്തിലാക്കിയ അനുഷ്‌കയുടേയും മറ്റ് താരങ്ങളുടേയും സ്ഥാനത്ത് സീരിയലില്‍ ആരായിരിക്കും എത്തുകയെന്ന് തീരുമാനിച്ചിട്ടില്ല.

10 മുതല്‍ 15 എപ്പിസോഡായിരിക്കും സീരിയലിന് ഉണ്ടാവുക. ബാഹുബലി ഇപ്പോള്‍ ആന്ധ്രയുടെ മാത്രമല്ല. ലോകം മുഴുവന്‍ പ്രേക്ഷകര്‍ ബാഹുബലിയെ ഏറ്റെടുത്തെന്നും സിനിമയുടെ നിര്‍മാതാക്കള്‍ പറയുന്നു. ഹിന്ദിയിലായിരിക്കും സീരിയല്‍ നിര്‍മിക്കുക. പിന്നീട് മറ്റ് ഭാഷകളിലേക്ക് ഇത് തര്‍ജിമ ചെയ്യും.

ബിഗ് സ്‌ക്രീനില്‍ ബാഹുബലി തീര്‍ത്ത അത്ഭുതം മിനി സ്‌ക്രീനില്‍ ആവര്‍ത്തിക്കുമോയെന്ന് കണ്ടറിയാം...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു