ചലച്ചിത്രം

അജിത്തിന്റെ സ്‌പൈ ത്രില്ലര്‍ വിവേകത്തിന്റെ ടീസറെത്തി; യൂട്യൂബില്‍ വമ്പന്‍ സ്വീകരണം

സമകാലിക മലയാളം ഡെസ്ക്

വേതാളത്തിനു ശേഷം സിരുതൈ ശിവയും തല അജിത്തും ഒന്നിക്കുന്ന വിവേകത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിന് യൂട്യൂബില്‍ വമ്പന്‍ സ്വീകരണം. ശിവയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

തല 57 എന്ന് പേരാണ് ആദ്യം ചിത്രത്തിന് ഇട്ടിരുന്നത്. തലയുടെ കരിയറിലെ 57മത് ചിത്രമാണ് വിവേകം. സ്‌പൈ ത്രില്ലറില്‍ അന്താരാഷ്ട്ര സ്‌പൈയുടെ റോളിലാണ് തല എത്തുന്നത്. കാജള്‍ അഗര്‍വാള്‍ നായികയാകുന്ന ചിത്രത്തില്‍ മുഖ്യ വില്ലനായി എത്തുന്നത് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയാണ്. ഇവരെ കൂടാതെ അക്ഷര ഹാസന്‍, തമ്പി രാമയ്യ, രാജേന്ദ്രന്‍, കരുണാകരന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗാമാകുന്നുണ്ട് .

അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് വെട്രി. റൂബന്‍ എഡിറ്റിംഗ് ചെയ്യുന്ന വിവേകം സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ ടിജി ത്യാഗരാജന്‍, സെന്തില്‍ ത്യാഗരാജന്‍, അര്‍ജുന്‍ ത്യാഗരാജന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'