ചലച്ചിത്രം

ഒരു രാഷ്ടീയ പാര്‍ട്ടിയിലേക്കും ഇല്ലെന്ന് രജനീകാന്ത്; വോട്ടിനായി  തന്റെ ആരാധകരെ ഇനി ഉപയോഗപ്പെടുത്താന്‍ അനുവദിക്കില്ല

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ നിഷേധിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീ കാന്ത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും ഇല്ലെന്ന് താരം വ്യക്തമാക്കി. 

പണം ഉണ്ടാക്കുന്നതിനായി രാഷ്ട്രിയത്തിലിറങ്ങുന്നവരോട് പുച്ഛമാണ്. രാഷ്ട്രീയക്കാര്‍ തന്റെ പേര് ദുരൂപയോഗം ചെയ്യുന്നു. തന്റെ ആരാധകരെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിലും മറ്റും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇനി അത് അനുവദിക്കില്ലെന്ന വ്യക്തമായ മറുപടിയും രജനീകാന്ത് നല്‍കുന്നു. 

എന്നാല്‍ നിലവിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും പോകില്ലെന്ന രജനീകാന്തിന്റെ പ്രഖ്യാപനത്തോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുന്നതിനായിരിക്കാം താരത്തിന്റെ പദ്ധതിയെന്നും വിലയിരുത്തല്‍ ഉയരുന്നുണ്ട്. തന്റെ ആരാധകരെ ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉപയോഗിക്കാനായി വിട്ടുനല്‍കില്ല എന്ന പ്രഖ്യാപനത്തിലൂടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയാണ് താരം ഉന്നം വയ്ക്കുന്നതെന്നാണ് സൂചന. 

തന്റെ വിധി ദൈവം നിശ്ചയിക്കുന്നത് പോലെയാണ്. നാളെ എന്താകണമെന്നത് ദൈവം തീരുമാനിക്കുന്നത് പോലെയെന്നും രജനികാന്ത് ആരാധകരോട് പറഞ്ഞു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ഇതിനു മുന്‍പ് 2007ലായിരുന്നു ആരാധക സംഗമത്തില്‍ പങ്കെടുത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി