ചലച്ചിത്രം

''ദൈവത്തിന്റെ പോരാളികള്‍ എന്തുകൊണ്ടാണ് തോറ്റുകൊണ്ട് തുടങ്ങുന്നതെന്നറിയോ? അഹന്ത; അതില്ലാതെയാകാന്‍!'' 'ടിയാന്‍' ട്രെയിലര്‍ പുറത്തിറങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൃഥ്വിരാജ്, ഇന്ദ്രജിത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടിയാന്‍ ട്രെയിലര്‍ പുറത്തിറങ്ങി. ചതിയുടെയും സ്പര്‍ദ്ധയുടെയും നാട്ടില്‍ ചുവട് പാളിയ ഒറ്റപ്പെട്ട മലയാളം എന്ന സബ് ടൈറ്റിലിലൂടെയും വിഷ്വലിലൂടെയും നോര്‍ത്തിന്ത്യന്‍ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രമാണ് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ടിയാന്‍ ട്രെയിലര്‍ പുറത്തിറങ്ങിയത്.

ചതിയും സ്പര്‍ദ്ധയും ഉണ്ടെന്നതുകൊണ്ടുതന്നെ മതപരമായ യുദ്ധത്തിന്റെ സാധ്യതകളും തെളിയിക്കുന്നതാണ് ട്രെയിലര്‍. ''രണ്ടുതരം യുദ്ധങ്ങളുണ്ട്: ഒന്ന്, ശരിയായതും മറ്റേത് തെറ്റായതും. ശരിയായ യുദ്ധത്തിന് മുമ്പ് ഏതൊരു പോരാളിക്കും ശക്തിക്ഷയത്തിന്റെ നിമിഷമുണ്ട്. അതിന്റെ കാരണം: അത് അവന്‍ ഒറ്റയ്ക്കാണ് എന്ന തിരിച്ചറിവാണ്.'' എന്ന പൃഥ്വിരാജ് ഡയലോഗിലൂടെ ചില സൂചനകള്‍ നല്‍കിക്കൊണ്ടാണ് ട്രെയിലര്‍ പുറത്തിറക്കിയത്.

ജീയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്. മുരളി ഗോപി ഇതില്‍ ശ്രദ്ധേയമായ ഒരു വേഷവും ചെയ്യുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, അനന്യ, പത്മപ്രിയ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം പെരുന്നാളിന് തീയേറ്ററിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്