ചലച്ചിത്രം

സുശാന്തിന്റെ റാബ്ത രാംചരണിന്റെ മഗധീരയുടെ മോഷണമെന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്

സുശാന്ത് സിങ് രജ്പുത്തും കൃതി സനോനും പ്രാധാന വേഷങ്ങളിലെത്തുന്ന റാബ്തയിലെ പാട്ടുകളും ട്രെയിലറും പുറത്തിറങ്ങിയതോടെ തെലുങ്ക സിനിമയായ മഗധീരയുമായി ഇതിനുള്ള സാമ്യമായിരുന്നു ആരാധകരുടെ ചര്‍ച്ചാ വിഷയം. എന്നാല്‍ മഗധീരയുടെ കഥയാണ് റാബ്തയിലേതെന്ന് ഇരു സിനിമകളുടേയും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നില്ല. 

പുനര്‍ജന്മവും പ്രതികാരവും പറയുന്ന രാജമൗലിയുടെ സിനിമയായിരുന്നു മഗധീര. റാബ്തയുടേയും കഥ ഇതിന് സമാനമാണെന്നാണ് വാര്‍ത്തകള്‍. 
ചരിത്ര വിജയം നേടിയ മഗധീരയുടെ കഥ തന്നെയാണോ റാബ്തയിലേതെന്ന് സിനിമ പുറത്തിറങ്ങിയ ശേഷം മാത്രമെ അറിയാനാകു. എന്നാല്‍ സിനിമ പുറത്തിറങ്ങുന്നത് വരെ കാത്തുനില്‍ക്കാന്‍ മഗധീരയുടെ നിര്‍മാതാക്കള്‍ തയ്യാറല്ല. 

തങ്ങളുടെ സിനിമയുടെ കഥ കോപ്പിയടിച്ചിരിക്കുകയാണെന്ന് ആരോപിച്ച് റാബ്തയുടെ സംവിധായകന്‍ ദിനേശ് വിജനെതിരെ മഗധീരയുടെ നിര്‍മാതാക്കള്‍ കോടതിയില്‍ ഹര്‍ജി നല്‍കി കഴിഞ്ഞു. സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. 

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈദരാബാദ് കോടതി റാബ്തയുടെ സംവിധായകന് നോട്ടീസയച്ചു. ജൂണ്‍ ഒന്നിന് കേസ് പരിഗണിക്കുമ്പോഴായിരിക്കും സിനിമയുടെ റിലീസ് തടയണമോയെന്ന് കോടതി വ്യക്തമാക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍