ചലച്ചിത്രം

'അവര്‍ക്ക് വേണ്ടി ഞാന്‍ വെറും മാംസക്കഷ്ണമായി മാറി, പുരുഷന്‍മാരും കാമത്തിന്റെ ഇരകള്‍'; അനുഭവം പങ്കുവെച്ച് ഹോളിവുഡ് നായകന്‍ 

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനിനെതിരേ ലൈംഗീക ആരോപണങ്ങള്‍ പുറത്തുവന്നതോടെ സിനിമ ലോകത്ത് നടക്കുന്ന ലൈംഗീകഅധിക്രമങ്ങള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. പ്രമുഖരായ നിരവധി പേരാണ് സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് രംഗത്ത് വന്നത്. ഇത്തരം ക്രൂരതയ്ക്ക് സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ഇരയാവുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സെക്‌സ് ആന്‍ഡ് സിറ്റി എന്ന സിനമയിലെ നായകനായ ഗില്ലസ് മരീനിയാണ് താന്‍ അനുഭവിക്കേണ്ടി വന്ന ക്രൂരതയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 

സെക്‌സ് ആന്‍ഡ് സിറ്റി സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ തന്റെ ശരീരത്തെ തേടി ഏറ്റവും പ്രബലരായ ആളുകള്‍ എത്തി. ഹോളിവുഡിലെ നിരവധി എക്‌സിക്യൂട്ടീവുകള്‍ക്ക് വേണ്ടി താന്‍ വെറും മാംസക്കഷ്ണമായി മാറിയെന്നും അന്താരാഷ്ട്ര മാധ്യമമായ പീപ്പിളിനോട് മരീനി പറഞ്ഞു. ഒരു പുരുഷന്‍ ഇതുവരെ മീ ടൂ ഹാഷ്ടാഗ് ഉപയോഗിക്കുന്നത് താന്‍ കണ്ടില്ല. ഇത്തരം അനുഭവങ്ങള്‍ പുറത്തറിയുന്നത് നാണക്കേടുണ്ടാക്കുമെന്നും ആണത്തം നഷ്ടപ്പെടുത്തുമെന്നും കരുതിയാണ് പുരുഷന്മാര്‍ രംഗത്തു വരാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഒരു യുവാവ് ലൈംഗീക പീഡനത്തിന് ഇരയാകുന്നവരെക്കുറിച്ച് നിങ്ങല്‍ കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ ഇത്തരത്തിലുള്ള നിരവധി പേര്‍ ഇവിടെയുണ്ട്. ലോകത്തില്‍ എല്ലായിടത്തും ഇത് നടക്കുന്നുണ്ട്. സ്ത്രീകളെപ്പോലെ പുരുഷന്‍മാരും ചൂഷണത്തിന് വിദേയരാകുന്നുണ്ട് എന്നാല്‍ അവര്‍ ആരും പുറത്തുവരാന്‍ തയാറാകാത്തരം സങ്കടകരമാണെന്നും മരീനി കൂട്ടിച്ചേര്‍ത്തു. 

ഹാര്‍ലി വെയ്ന്‍സ്റ്റീനിന്റെ ലൈംഗീക കഥകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മീ റ്റൂ ക്യാംപെയിന്‍ പ്രചാരം നേടുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചാരണം ഈ ക്യാംപെയ്ന്‍ നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ