ചലച്ചിത്രം

കവര്‍ഫോട്ടോയില്‍ നിന്ന് മോഡലിന്റെ മുടി ഫോട്ടോഷോപ്പ് ചെയ്ത് നീക്കി: മാഗസിന്‍ മാപ്പ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മാഗസിന്റെ കവര്‍ചിത്രത്തില്‍ നിന്ന് തന്റെ മുടി ഫോട്ടോഷോപ്പ് ചെയ്ത് നീക്കിയതിന് ഓസ്‌കാര്‍ പുരസ്‌കാര ജോതാവായ ചലച്ചിത്ര നടി ലുപിത എന്യോഗോ പ്രതിഷേധിച്ചു. എഡിറ്റ് ചെയ്തതിന് മുന്‍പുള്ള ചിത്രവും ശേഷമുള്ള ചിത്രവും ചേര്‍ത്ത് ട്വീറ്റ് ചെയ്താണ് താരം തന്റെ പ്രതിഷേധം അറിയിച്ചത്. 'ഡോണ്‍ഡ് ടച്ച് മൈ ഹെയര്‍' എന്ന കാപ്ഷനോടുകൂടിയായിരുന്നു ലുപിതയുടെ ട്വീറ്റ്.

ബ്രിട്ടീഷ് മാസികയായ ഗ്രാസ്യ ആണ് അനുമതിയില്ലാതെ ലുപിതയുടെ ചിത്രം എഡിറ്റ് ചെയ്ത് മാറ്റങ്ങള്‍ വരുത്തിയത്. നടിയുടെ ചുരുണ്ട മുടി കവര്‍ പേജില്‍ നിന്ന് എഡിറ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഗ്രാസിയ ലുപിതയോട് മാപ്പുപറഞ്ഞു. 

'കറുത്തവര്‍ഗക്കാരായ സ്ത്രീകളുടെ നിറം, മുടി, മറ്റു ശാരീരികഘടനകള്‍ തുടങ്ങിയവയോടുള്ള ചില മുന്‍വിധികള്‍ മാറണമെങ്കില്‍ ഇനിയും ഒരുപാട് കാലം കടന്നുപോകേണ്ടതുണ്ട്'- ലുപിത പറഞ്ഞു. 

'എന്റെ പാരമ്പര്യം ഞാന്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നയാളാണ്. ഇളം നിറമുള്ള തൊലിയും സില്‍ക്കി മുടിയുമാണ് സൗന്ദര്യത്തിന്റെ ലക്ഷണമെന്ന് പഠിച്ചാണ് ഞാനും വളര്‍ന്നത്. പക്ഷേ ഇരുണ്ട തൊലിയും ചുരുണ്ട തലമുടിയും സൗന്ദര്യം തന്നെയാണെന്ന് ഇന്നെനിക്ക് അറിയാം'- ലുപിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ എഴുതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു