ചലച്ചിത്രം

'ഈ ചിത്രം പുരുഷന്‍മാരെ കാമാസക്തരാക്കും'; ദീപികയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

സമകാലിക മലയാളം ഡെസ്ക്

ത്മാവതി വിവാദം കത്തിനില്‍ക്കുന്നതിനാല്‍ ദീപിക പദുക്കോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ അതുകൊണ്ട് അവസാനിച്ചെന്ന് കരുതേണ്ട. ദീപികയുടെ പുതിയ വേഷമാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ജിക്യു ഫാഷന്‍ നൈറ്റില്‍ ദീപിക ഉടുത്തുവന്ന സാരിയുടെ പേരിലാണ് ദീപികയ്ക്ക് വിമര്‍ശനം നേരിടേണ്ടി വന്നത്.

പുരുഷന്‍മാരെ കൂടുതല്‍ കാമാസക്തരാക്കാന്‍ ദീപികയുടെ ചിത്രം കാരണമാകുമെന്നാണ് പ്രധാന വിമര്‍ശനം. ഇത്തരത്തിലുള്ള ചിത്രങ്ങളോടാണ് പുരുഷന്‍മാര്‍ പ്രധാനമായും ആകര്‍ഷിക്കപ്പെടുന്നതെന്നും ലോകം കൂടുതല്‍ കാമാസക്തമാകാന്‍ ഇത്തരം വേഷങ്ങള്‍ കാരണമാകുമെന്നാണ് ട്വിറ്ററിലെ ഒരു കമന്റ്. ഇത്തരത്തിലുള്ള വേഷം ധരിച്ചിട്ട് പുരുഷന്‍മാരോട് മാറിടത്തിലേക്ക് നോക്കെരുതെന്ന് പറയുന്നത് എന്തിനാണെന്നാണ് മറ്റൊരാളുടെ ചോദ്യം. ഉപദേശവും ആക്ഷേപവും നിറഞ്ഞട്രോളുകളാണ് ദീപികയ്ക്ക് നേരെ ഉയരുന്നത്.

എന്തായാലും ദീപികയുടെ ആരാധകര്‍ താരത്തിന് കട്ട പിന്തുണ നല്‍കിക്കൊണ്ട് കൂടെയുണ്ട്. അവരുടെ സൗന്ദര്യത്തെ പ്രശംസിക്കുകയും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവരുടെ അവകാശത്തെ ഉയര്‍ത്തിപ്പിക്കുകയുമാണ് ദീപികയുടെ കടുത്ത ആരാധകര്‍. സ്ത്രീകള്‍ വേഷം കണ്ട് വികാരാധീതരാകുന്ന പുരുഷന്‍മാര്‍ അപകടകാരികളാണെന്ന് ഇവര്‍ തിരിച്ചടിക്കുന്നു. 

ഭൂരിഭാഗം ഇന്ത്യന്‍ സ്ത്രീകളും സാധാരണ വേഷമാണ് ധരിക്കുന്നത്. എന്നിട്ടും അവര്‍ പീഡനത്തിന് ഇരയാകുന്നുണ്ട്. സ്ത്രീകളോട് ശരീരം മുഴുവന്‍ പൊതിഞ്ഞ വസ്ത്രം ധരിക്കാന്‍ പറയുന്നതിന് പകരം മകനോട് സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കണമെന്ന ശക്തമായ വാദമാണ് ദീപികയെ വിമര്‍ശിക്കുന്നവര്‍ക്ക് മുന്നോട്ടു വെക്കുന്നത്. എന്തായാലും സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് ദീപികയുടെ സാരി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്