ചലച്ചിത്രം

'കള്ള ബടുക്കൂസെ, ഇങ്ങനെ പറ്റിക്കാമോ'; ആരാധകരെ പാടി പറ്റിച്ച് കുഞ്ചാക്കോ ബോബന്‍

സമകാലിക മലയാളം ഡെസ്ക്

കുഞ്ചാക്കോ ബോബന്‍ നല്ലൊരു നടനാണ്. എന്നാല്‍ ഇങ്ങനെ അഭിനയിച്ച് പറ്റിക്കാമോ എന്നാണ് ആരോധകര്‍ ചോദിക്കുന്നത്. ഇന്നലെ തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ ചാക്കോച്ചന്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് താരം ആരാധകരെ നൈസായിട്ട് പറ്റിച്ചത്. ഭാര്യയുടെ ആഗ്രഹപ്രകാരം പാട്ട് പാടുന്നു എന്ന ക്യാപ്ഷനിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ചാക്കോച്ചന്റെ പാട്ടുകേള്‍ക്കാന്‍ ആകാംക്ഷയോടെ വീഡിയോ ക്ലിക് ചെയ്തവര്‍ താരത്തിന്റെ പാട്ട് കേട്ട് ഒന്ന് ഞെട്ടി. ആസിഫ് അലി ചിത്രമായ കോഹിനൂറിലെ 'ഹേമന്തമെന്‍' എന്ന് തുടങ്ങുന്ന ഗാനം പാടി തകര്‍ക്കുകയാണ് താരം. ശരിക്കും പറഞ്ഞാല്‍ ഈ ഗാനം ആലപിച്ച വിജയ് യേശുദാസ് വരെ തോറ്റുപോകും എന്ന് തോന്നും. എന്നാല്‍ പിന്നെയല്ല കള്ളി വെളിച്ചത്തു വരുന്നത്. വിജയ് യേശുദാസിന്റെ ശബ്ദത്തില്‍ പാടി അഭിനയിക്കുകയായിരുന്നെന്ന്. 

ചാക്കോച്ചന്റെ പെര്‍ഫോമന്‍സ് കണ്ട് കലക്റ്റര്‍ ബ്രോ വരെ കള്ളബടുക്കൂസെ എന്ന് വിളിച്ചുപോയി. എന്തായാലും ചാക്കോച്ചന്റെ ഡബ്‌സ്മാഷ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ