ചലച്ചിത്രം

റാണാ ദഗുപതി മാര്‍ത്താണ്ഡവര്‍മ്മയാകുന്നു... മമ്മൂക്കയ്ക്കും ലാലേട്ടനും ഭീഷണിയാകുമോ...?

സമകാലിക മലയാളം ഡെസ്ക്

ബാഹുബലി എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് ഇന്ത്യന്‍ സിനിമയുടെ അണിയറയില്‍ ഒരുങ്ങുന്നത്. സൂപ്പര്‍താരങ്ങളെ അണിനിരത്തി മലയാളത്തിലും അത്തരം ചിത്രങ്ങള്‍ വരാനിരിക്കുകയാണ്. അതിനിടെ തിരുവിതംകൂര്‍ രാജാവ് അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കഥ സിനിമയാകുന്നു എന്നൊരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ലാലേട്ടനും മമ്മൂക്കയുമൊന്നുമല്ല, റാണാ ദഗുപതിയാണ് മാര്‍ത്താണ്ടവര്‍മ്മയായി വെള്ളിത്തിരയിലെത്തുന്നത് എന്നാണ് വിവരം.

മലയാളത്തിലെ താരരാജാക്കന്‍മാര്‍ കുഞ്ഞാലി മരയ്ക്കാരുടെ സിനിമയ്ക്കായി മത്സരിക്കുമ്പോഴാണ് റാണ മാര്‍ത്താണ്ഡ വര്‍മ്മയാകുന്നത്. കെ മധു സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയില്‍ ഇന്ത്യന്‍ സിനിമയിലെ രണ്ട് സൂപ്പര്‍ താരങ്ങളായിരിക്കും അഭിനയിക്കുന്നതെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഇപ്പോള്‍ ബാഹുബലിയിലെ ഭല്ലാലദേവനായി തിളങ്ങിയ റാണ ദഗ്ഗുപതിയാണെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങി. ഇക്കാര്യം റാണ തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുന്ന സിനിമയില്‍ രാജശില്‍പിയായ അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ഒന്നാം ഭാഗത്തിലാണ് താന്‍ നായകനായി അഭിനയിക്കുന്നത്. സിനിമയുടെ ബാക്കി കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ താന്‍ പറയാമെന്നും സിനിമയുടെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയിന്‍ ആയിരിക്കുമെന്നാണ് മറ്റ് വിവരങ്ങള്‍. ഒപ്പം സിനിമയ്ക്ക് ശബ്ദം നല്‍കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ബാഹുബലിയ്ക്ക് സംഗീതം പകര്‍ന്ന കീരവാണിയാണ് മാര്‍ത്താണ്ഡ വര്‍മ്മയ്ക്കും സംഗീതം നല്‍കുന്നത്. 

നിലവില്‍ റാണ '1945' എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇന്ത്യ വിഭജനത്തിന് മുമ്പുള്ള കഥയുമായിട്ടാണ് 1945 അണിയറയില്‍ ഒരുങ്ങുന്നത്. കൊച്ചിയില്‍ നിന്നുമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. സുഭാഷ് ചന്ദ്ര ബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ സൈനികന്റെ വേഷത്തിലായിരിക്കും റാണ അഭിനയിക്കുന്നത്.

കെ മധു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ