ചലച്ചിത്രം

എസ് ദുര്‍ഗക്കെതിരെ നിലപാടെടുത്ത രാഹുല്‍ രവൈല്‍ ഗോവ ഐഎഫ്എഫ്‌ഐ ആക്ടിങ് ചെയര്‍മാന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിന്റെ ജൂറി അധ്യക്ഷനായി സംവിധായകന്‍ രാഹുല്‍ രവൈലിനെ നിയമിച്ചു. നിലവിലെ ചൈയര്‍മാന്‍ സുജോയ് ഘോഷ് രാജിവച്ചതിനെ തുടര്‍ന്നാണ് രാഹുലിനെ ജൂറി ചെയര്‍മാനാക്കിയത്.

പുതിയ സ്ഥാനം ബഹുമതിയായാണ് കാണുന്നതെന്ന് രാഹുല്‍ പ്രതികരിച്ചു. ലോകം ഉറ്റുനോക്കുന്ന മേളയാണിതെന്നും മികച്ച സിനിമകള്‍ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ, രവി ജാധവിന്റെ മറാത്തി ചിത്രം ന്യൂഡ് എന്നീ ചിത്രങ്ങള്‍ മേളയില്‍ നിന്ന് ഒഴിവാക്കിയ  കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ ആയിരുന്ന സുജോയ് ഘോഷ് രാജിവച്ചിരുന്നു. ഈ രണ്ടുസിനിമകളും ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ നിലപാടെടുത്തയാളാണ് രാഹുല്‍ രവാല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്