ചലച്ചിത്രം

വീണ്ടുമൊരു പ്രതികാര കഥ; 'തീവ്ര'ത്തിന്റെ രണ്ടാംഭാഗം വരുന്നു

സമകാലിക മലയാളം ഡെസ്ക്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത തീവ്രത്തിന്റെ രണ്ടാംഭാഗം വരുന്നു. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ തീവ്രം വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും നിരൂപക പ്രശംസ നേടിയിരുന്നു. മലയാളത്തിലെ ആദ്യത്തെ റിവേഴ്‌സ് സ്‌ക്രീന്‍ പ്ലേ ആയിരുന്നു തീവ്രം.

എന്നാല്‍ ചിത്രത്തിന്റെ രണ്ടാംഭാഗത്തില്‍ ദുല്‍ഖര്‍ ആയിരിക്കില്ല നായകന്‍. 2019ലാകും ചിത്രം തീയേറ്ററുകളിലെത്തുക. എല്ലാ പ്രതികാരത്തിനും ഒരേ തീവ്രതയാണ് എന്ന പോസ്റ്ററാണ് ചിത്രത്തെ സൂചിപ്പിച്ചുകൊണ്ട് രൂപേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
 

തീവ്രത്തിന്റെ ട്രെയിലര്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്