ചലച്ചിത്രം

ജ്യോതികയ്ക്കും സംവിധായകനുമെതിരെ പൊലീസ് കേസ്; നാച്ചിയാറും വിവാദത്തില്‍

സമകാലിക മലയാളം ഡെസ്ക്

ജ്യോതികയുടെ നാച്ചിയാറിലെ സംഭാഷണത്തെ ചൊല്ലി വിവാദം. സ്ത്രീകളെ അപമാനിക്കുന്ന സംഭാഷണം സിനിമയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി ജ്യോതികയ്ക്കും സംവിധായകന്‍ ബാലയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. 

നാച്ചിയാറിന്റെ ട്രെയിലറില്‍ തേവഡിയ പയല (ബാസ്റ്റര്‍ഡ) എന്ന വാക്ക് ജ്യോതിക പറയുന്നതിനെതിരെയാണ് കേസ്. ഇത്തരം വാക്ക് ഉപയോഗിക്കുന്നത് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിന് ഇടയാക്കും. തേവഡിയ പയല എന്ന വാക്ക് ദേവര്‍ അഡിയാര്‍ എന്നതില്‍ നിന്നും ഉണ്ടായിട്ടുള്ളതാണ്. അതിനാല്‍ ഇത്തരം പ്രയോഗങ്ങള്‍ ആ സമുദായത്തിലെ സ്ത്രീകളെ മാത്രമല്ല, സമൂഹത്തിലെ എല്ലാ സ്ത്രീകളേയും അപമാനിക്കുന്നതിന് തുല്യമാണെന്ന് പരാതിയില്‍ പറയുന്നു. 

നവംബര്‍ 28ന് കേസ് മേട്ടുപാളയം കോടതി പരിഗണിക്കും. നിലവില്‍ ഐപിസി സെക്ഷന്‍ 294(ബി), ഐടി ആക്ട് 67 എന്നിവ പ്രകാരമാണ് ജ്യോതികയ്ക്കും സംവിധായകനുമെതിരെ കേസെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ