ചലച്ചിത്രം

ഋത്വിക്കിന്റേയും സുസന്നയുടേയും വേര്‍പിരിയലിന് പിന്നില്‍ കങ്കണ; ബോളിവുഡ് ലോകത്തെ സംസാരം ഇങ്ങനെയാണ്

സമകാലിക മലയാളം ഡെസ്ക്

ക്രിഷ് 3യുടെ റിലീസിന് പിന്നാലെയായിരുന്നു ഭാര്യ സുസന്നേയുമായി വേര്‍പിരിയുന്നതായി ഋത്വിക് ആരാധകരെ അറിയിച്ചത്. കങ്കണയുടെ വാദങ്ങള്‍ അനുസരിച്ച് ക്രിഷ് 3യുടെ ചിത്രീകരണത്തിനിടയിലായിരുന്നു കങ്കണയും ഋത്വിക്കുമായി അടുക്കുന്നത്. വിവാദം വീണ്ടും തലപൊക്കി വരവെ ഋത്വിക്കിന്റെ വിവാഹ മോചനത്തിലേക്ക് നയിച്ചത് കങ്കണയുമായുള്ള ബന്ധമാണെന്നാണ് ബോളിവുഡ് ലോകത്തിലെ ഇപ്പോഴത്തെ സംസാരം. 

സുസന്നേയുമായുള്ള വിവാഹമോചനത്തിലേക്ക് നയിച്ചത് തന്റെ ഭാഗത്ത് നിന്നുമുള്ള വീഴ്ച അല്ലെന്നായിരുന്നു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഋത്വിക് പറഞ്ഞിരുന്നത്. പുരുഷന്റെ ഭാഗത്തെ തെറ്റുകൊണ്ടാണ് വിവാഹ മോചനങ്ങള്‍ ഉണ്ടാകുന്നത് എന്ന തെറ്റായ ചിന്താഗതിയാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നതെന്നും ഋത്വക് പറയുന്നു. 

തന്റെ തെറ്റുകള്‍ ഭാര്യ മനസിലാക്കിയതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നൊക്കെയാണ് പലരും പ്രചരിപ്പിക്കുന്നത്. എന്നാല്‍ അങ്ങിനെയൊന്നുമല്ല, ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. വിവാഹ മോചനത്തിലേക്ക് നയിച്ചത് പിന്നില്‍ ഇന്‍സ്പയറിങ് ആയ മറ്റെന്തെങ്കിലും കാരണം ആകാമെന്നും ഋത്വിക് പറയുന്നു. ഋത്വിക് റോഷന്‍ സൂസന്ന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി