ചലച്ചിത്രം

പൃഥിരാജ് വഴങ്ങി; മൈസ്റ്റോറിയുടെ ചിത്രീകരണം ഈ മാസം പുനരാരംഭിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നവാഗതയായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈസ്‌റ്റോറിയുടെ ചിത്രീകരണവുമായി സഹകരിക്കാമെന്ന് നടന്‍ പൃഥിരാജ്. ചിത്രവുമായി നടന്‍ സഹികരിക്കുന്നില്ലെന്ന് സംവിധായക സിനിമ സംഘടനകളോട് അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് ഫിലിം ചേംബര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പൃഥിരാജ് അഭിനയിക്കാന്‍ തയ്യാറായത്.

സിനിമയുടെ ആദ്യഷെഡ്യൂളിന് ശേഷം പൃഥി ഡേറ്റ് നല്‍കാതെ വന്നതോടെയിരുന്നു രോഷ്‌നി ദിനകള്‍ ചേംബര്‍ ഭാരവാഹികളെ സമീപിച്ചത്.ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ ഒന്നുവരെ സിനിമയുടെ ഇന്ത്യയില്‍ ചിത്രീകരിക്കാനുള്ള ഭാഗങ്ങളില്‍ അഭിനയിക്കും. അതിന് ശേഷം മാത്രമെ രഞ്ജിത് ചിത്രത്തില്‍ അഭിനയിക്കുകയുള്ളുവെന്നും പൃഥി ചേംബറിനെ അറിയിക്കുകയായിരുന്നു. വിദേശത്തുള്ള ചിത്രീകരണത്തിനായി ജനുവരിയിലാണ് ഡേറ്റ് നല്‍കിയിട്ടുള്ളത്.

പതിമൂന്ന് കോടി രൂപ ചെലവില്‍ നിര്‍മ്മാണം ലക്ഷ്യമിട്ട് ആരംഭിച്ച സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ചിരുന്നു. 
കോസ്റ്റ്യൂ ഡിസൈനറായ റോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈസ്‌റ്റോറി. യുവ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്റേതാണ് സംഗീതം. യെന്തിരന്‍, ലിംഗ തുടങ്ങിയ സിനിമകളുടെ ക്യാമറാമാനായിരുന്ന രത്‌നവേലാണ് ഛായാഗ്രഹകന്‍. ആദ്യമായിട്ടാണ് രത്‌നവേല്‍ മലയാളത്തില്‍ എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ