ചലച്ചിത്രം

ജയരാജിന്റെ 'നവരസ'ത്തിലെ അടുത്ത ചിത്രം തകഴിയുടെ 'കയര്‍'

സമകാലിക മലയാളം ഡെസ്ക്

യരാജിന്റെ നവരസ പരമ്പരയിലെ അടുത്ത ചിത്രം തകഴിയുടെ കയര്‍ നോവല്‍ പ്രമേയമാക്കിയുള്ളത്. 'ഭയാനകം' എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കുട്ടനാടാണ് ചിത്രത്തിന്റെ കഥാപശ്ചാതലം. രഞ്ജി പണിക്കരാണ് നായകന്‍. 

നടി ആശ ശരത്ത്, ഗിരീഷ് കാവാലം, സബിത ജയരാജ്, കുമരകം വാസവന്‍, ബിലാസ്, ഹരിശങ്കര്‍,പുതുമുഖങ്ങളായ വൈഷ്ണവി വേണുഗാപാല്‍, ഗായത്രി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ശ്രീകുമാരന്‍ തമ്പി, എ.കെ അര്‍ജുനന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. കലാസംവിധാനം ആര്‍ട്ടിസ്റ്റ് നമ്പൂതിരി.

നവരസ പരമ്പരിയില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രം വീരമായിരുന്നു. മികച്ച നിരൂപക പ്രശംസ നേടാന്‍ സാധിച്ചെങ്കിലും ചിത്രം തീയറ്ററുകളില്‍ തിരസ്‌കരിക്കപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്