ചലച്ചിത്രം

തൈമൂറിന്റെ കണ്ണില്‍ അല്‍ഭുതം നിറച്ച് സെയ്ഫ്; അച്ഛന്റേയും മകന്റേയും ദീപാവലി ചിത്രം ഏറ്റെടുത്ത് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

ച്ഛന്റെ കൈയില്‍ ഇരിക്കുന്ന തിളങ്ങുന്ന അത്ഭുത വസ്തുവിലേക്കാണ് അവന്റെ ശ്രദ്ധമുഴുവന്‍. മെഴുകുതിരിയുടെ വെട്ടത്തേക്കാള്‍ തെളിച്ചത്തിലാണ് അവന്റെ മുഖം പ്രകാശിക്കുന്നത്. തൈമൂറിനൊപ്പം ദീപാവലി ആഘോഷിക്കുന്ന സെയ്ഫ് അലി ഖാന്റെ ചിത്രമാണ് ആരാധക ശ്രദ്ധ നേടുന്നത്. സെയ്ഫിന്റെ മടിയില്‍ ഇരുന്ന് അത്ഭുതത്തോടെ വിളക്കിലേക്ക് നോക്കിയിരിക്കുന്ന തൈമൂറിന്റെ ചിത്രമാണ് ഇപ്പോള്‍ ബോളിവുഡ് ലോകത്തെ സംസാരവിഷയം. 
 
തന്നേക്കാള്‍ തിളക്കമുള്ള നക്ഷത്രത്തെ കണ്ടതിന്റെ അത്ഭുതം കുഞ്ഞ് തൈമൂറിന്റെ കണ്ണുകളില്‍ തെളിഞ്ഞു കാണാം. നീല കുര്‍ത്തയും വെളുത്ത പൈജാമയും അണിഞ്ഞ് ദീപാവലി ആഘോഷിക്കുന്ന അച്ഛന്റേയും മകന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സെയ്ഫിന്റെ ഫാന്‍ പേജുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ ചിത്രം. സെയ്ഫിന്റെ വാട്ട്‌സാപ് ഡിസ്‌പ്ലേ പിക്ചറും ഇതുതന്നെയാണ്. 

ജനിക്കുന്നതിന് മുന്‍പുതന്നെ താരമായ തൈമൂറിന്റെ ഓരോ ചിത്രങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. ഡിസംബറില്‍ ലിറ്റില്‍ സ്റ്റാറിന്റെ ഒന്നാം പിറന്നാള്‍ വലിയ രീതിയില്‍ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് സെയ്ഫും കരീനയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി