ചലച്ചിത്രം

ബോളിവുഡിലും ഹാര്‍വി വെയ്ന്‍സ്റ്റീന്‍മാരുണ്ട്, ഇത്തരക്കാരെ തുറന്നുകാട്ടേണ്ട സമയമായെന്ന് മുന്‍ സെന്‍സര്‍ബോര്‍ഡ് മേധാവി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലും ഹാര്‍വി വെയ്ന്‍സ്റ്റീനിനെ പോലുള്ളവരുണ്ടെന്നും അവരെ തുറന്നു കാട്ടേണ്ട സമയമായെന്നും മുന്‍ സെന്‍സര്‍ബോര്‍ഡ് മേധാവി പഹ്ലാജ് നിഹലാനി. ബോളിവുഡ് ഉള്‍പ്പടെയുള്ള എല്ലാ സ്ഥലത്തും ഒരുപാട് വെയ്ന്‍സ്റ്റീന്‍മാരുണ്ടെന്ന പ്രീയങ്ക ചോപ്രയുടെ പ്രതികരണത്തിന് പിന്നാലെയാണ് നിഹലാനി രംഗത്തെത്തിയിരിക്കുന്നത്. ഈ മാസം ആദ്യം മുതലാണ് ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനിന്റെ ലൈംഗീക ആക്രമണ കഥകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. പ്രമുഖ നടികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഹാര്‍വിക്കെതിരേ രംഗത്തെത്തിയത്. 

പ്രിയങ്ക പറഞ്ഞത് ശരിയാണ് ബോളിവുഡില്‍ ഹാര്‍വേ വെയ്ന്‍സ്റ്റീന്‍മാരുണ്ട്. അവരുടെ ചൂഷണം ഇനിയും തുടരുമെന്നും അവരെ തുറന്നുകാട്ടാനുള്ള സമയം ഇതാണെന്നും നിഹലാനി വ്യക്തമാക്കി. ഇന്റസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ എന്തിനും തയാറാവുന്നവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. അവസരം കിട്ടുന്നതിനായി ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയാക്കേണ്ടിവരുന്ന നടിമാരെക്കുറിച്ചാണെന്നും അദ്ദേഹം. ആക്രമണത്തിന് ഇരയായവര്‍ മുന്നോട്ടുവരേണ്ടതുണ്ടെന്നും എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണെന്നും നിഹലാനി കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ദിവസമാണ് സിനിമരംഗത്ത് സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പ്രിയങ്ക തുറന്നടിച്ചത്. ഒരുപാട് ഹാര്‍വി വെയ്ന്‍സ്റ്റീന്‍മാര്‍ ബോളിവുഡിലും ഹോളിവുഡിലും ഉണ്ടെന്നും സെക്‌സല്ല അധികാരമാണ് സിനിമരംഗത്തെ പ്രശ്‌നമെന്നും താരം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം