ചലച്ചിത്രം

പ്രണയാഭ്യര്‍ഥന, പിന്നെ അശ്ലീല സന്ദേശം; റീബാ മോണിക്കയുടെ പിന്നാലെ കൂടിയ യുവാവ് അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

സിനിമാതാരവും മോഡലുമായ റീബാ മോണിക്കയെ പിന്തുടരുകയും പ്രണയാഭ്യര്‍ത്ഥന നടത്തികൊണ്ടുള്ള സന്ദേശങ്ങള്‍ പതിവായി അയക്കുകയും ചെയ്ത 28കാരനായ യുവാവിനെ മഡിവാള പൊലീസ്‌ അറസ്റ്റ് ചെയ്തു. റീബയുടെ പരാതിയിന്മേലാണ് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഫ്രാന്‍ക്‌ലിന്‍ വിസില്‍ എന്ന യുവാവ് അറസ്റ്റിലാകുന്നത്. ഫ്രാന്‍ക്‌ലിനെതിരെ ഐപിസി സെക്ഷന്‍ 354ഡി പ്രകാരം കേസ് ചാര്‍ജ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചെന്നാണ് പൊലീസ്‌ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം. 

കഴിഞ്ഞ 13 വര്‍ഷമായി ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ റീബ മഡിവാളയിലെ ഹൊസൂര്‍ മെയിന്‍ റോഡിലുള്ള സെന്റ് ആന്റണീസ് പള്ളീയില്‍ പോകുമ്പോള്‍ ഇയാള്‍ സ്ഥിരമായി പിന്തുടരാറുണ്ടെന്ന് താരം നല്‍കിയ പരാതിയില്‍ പറയുന്നു. റീബയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച ഇയാള്‍ പിന്നീട് പതിവായി മെസേജുകള്‍ അയക്കാന്‍ തുടങ്ങി. തന്നെ പ്രണയിക്കണമെന്നും വിവാഹം ചെയ്യണമെന്നുമുള്ള അഭ്യര്‍ത്ഥനകളാണ് സന്ദേശങ്ങളിലെ ഉള്ളടക്കം. താരത്തിന്റെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച് മോശമായ സന്ദേശങ്ങളും ഇയാള്‍ അയച്ചിരുന്നു. റീബയുടെ പരാതിയില്‍ ഈ കാര്യങ്ങള്‍ വിശദമായി പറയുന്നുണ്ട്. 

മെയ് ഏഴാം തിയതി ഇത്തരം പ്രവര്‍ത്തികള്‍ തുടരരുതെന്ന റീബയുടെ താക്കീതിന് ശേഷം രണ്ട് മാസത്തോളം ശല്യമില്ലാതിരിക്കുകയും പിന്നീട് വീണ്ടും ഈ പ്രവര്‍ത്തികള്‍ തുടരുകയുമാണ് ഇയാള്‍ ചെയ്തത്. ഒരു സ്ത്രീയെ അവരുടെ താല്‍പര്യമില്ലാതെ പിന്തുടരുകയും ഏതെങ്കിലുമൊരു ഇലക്ട്രോണിക് മാധ്യമം ഉപയോഗിച്ച്  സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്നത് കുറ്റകരമായ പ്രവര്‍ത്തിയാണെന്ന് ചൂണ്ടികാണിച്ച പൊലീസ്‌ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച റീബയുടെ നീരജ് മാധവ് നായകനാകുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയമാണ് ഇനി പുറത്തിറങ്ങാനുള്ള മലയാള ചിത്രം. ജയ് നായകനാകുന്ന ചിത്രത്തിലൂടെ കോളീവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം