ചലച്ചിത്രം

ഇതാണ് മറാത്തി ചാര്‍ളി; ദുല്‍ഖര്‍ ചിത്രത്തിന്റെ മറാത്തി പതിപ്പ് ടീസര്‍ പുറത്തിറങ്ങി 

സമകാലിക മലയാളം ഡെസ്ക്

ദുല്‍ഖര്‍ സല്‍മാന്റെ ഹിറ്റ് ചിത്രം ചാര്‍ളിയുടെ മറാത്തി പതിപ്പ് എത്തുന്നു. ദേവാ ചി മായ ദേവാ ഏക് അത്രാങ്കി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മുരളി നല്ലപ്പ സംവിധാനം ചെയ്ത ചിത്രത്തിന് അങ്കുഷ് ചൗധരിയാണ് ദുല്‍ഖര്‍ സല്‍മാന്‍ വേഷമിട്ട ചാര്‍ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ ട്രോളുകളുടെ പ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ളി സിനിമയുടെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. എന്നാല്‍ ദുല്‍ഖറും പാര്‍വതിയും കൈകാര്യം ചെയ്ത കഥാപാത്രങ്ങളുടെ മറാത്തിയിലുള്ള അവസ്ഥ പരിതാപകരമാണ് എന്നാണ് മലയാളി സിനിമ പ്രേമികള്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍