ചലച്ചിത്രം

ഏത് കോളജിലാണ് കളക്‌റാകാന്‍ പഠിക്കേണ്ടതെന്ന് മഞ്ജു വാര്യര്‍: ഉദാഹരണം സുജാതയുടെ ടീസര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

ടിമുടി നാടന്‍ ലുക്കില്‍ മഞ്ജു വാര്യര്‍ പ്രത്യക്ഷപ്പെടുന്ന ഉദാഹരണം സുജാതയുടെ ടീസര്‍ പുറത്തിറങ്ങി. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.

തികച്ചും ഒരു സാധാരണക്കാരിയുടെ വേഷം. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ മേക്ക്അപ്പിലും അത് കാണാനുണ്ട്. ഓടിനടന്ന് വിവിധ ജോലികള്‍ ചെയ്യുന്ന തിരക്കുപിടിച്ച സ്ത്രീയായാണ് മഞ്ജു ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. നെടുമുടി വേണുവും മംമ്താ മോഹന്‍ദാസുമാണ് ടീസറില്‍ മുഖം കാണിച്ചിട്ടുള്ള മറ്റ് താരങ്ങള്‍.

ഏറെ വര്‍ഷങ്ങള്‍ക്ക് ശേ്ഷം മഞ്ജുവും നെടുമുടി വേണുവും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ടിതിന്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദയ എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. കളക്ടറുടെ വേഷമാണ് മംമ്തയ്ക്ക് ചിത്രത്തില്‍.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ ഫാന്റം പ്രവീണും നവീന്‍ഭാസ്‌കറുമാണ്. അനുരാഗകരിക്കിന്‍വെള്ളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണിത്.  പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ മധു നീലകണ്ഠനാണ് ഛായാഗ്രഹണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്