ചലച്ചിത്രം

വില്ലനുമായി ബി ഉണ്ണികൃഷ്ണന്‍ വന്നപ്പോള്‍ ചോദിച്ച കാര്യങ്ങളള്‍ പങ്കുവെച്ച് മോഹന്‍ലാല്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബി ഉണ്ണികൃഷ്ണനുമായി ചേര്‍ന്നുള്ള വില്ലന്‍ എന്ന സിനിമ നല്ല സിനിമയായിരിക്കുമെന്ന് മോഹന്‍ലാല്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് മോഹന്‍ലാല്‍ മനസ് തുറന്നത്. സിനിമയുമായി ആരുമായി ഇടപെടുമ്പോഴും തന്റെ സംശയം ആരോടും ചോദിക്കാറുണ്ട്. ഈ സിനിമക്ക് ഇത്തരത്തില്‍ ഒരു പേരുനല്‍കിയാല്‍ അത് ചിത്രത്തെ ബാധിക്കുമോ എന്നതായിരുന്നു തന്റെ സംശയം. എന്നാല്‍ ഈ സിനിമക്ക് പറ്റിയ നല്ല പേര് ഇത് തന്നെയാണെന്ന് തനിക്ക് ബോധ്യമായെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

വില്ലന്‍ എന്നു പറയുന്നത് ഏത് ഒരു പ്ലേയേയും സംബന്ധിച്ച് പ്രധാനഘടകമാണ്. വില്ലന് മേല്‍ നേടുന്ന വിജയമാണ് സിനിമയുടെ വിജയമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തില്‍ ദാസേട്ടനൊപ്പം രണ്ടുവരി പാടാനുള്ള ആഗ്രഹം ബി ഉണ്ണികൃഷ്ണന്‍ അനുവദിച്ചതും നേട്ടമായി കരുതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിന്റെ ജയപരാജയത്തെ കുറിച്ച് പറയുന്നില്ലെന്നും ചിത്രം വ്യത്യസ്ത പുലര്‍ത്തുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

മലയാള സിനിമ പുറത്തേക്ക് സഞ്ചരിക്കേണ്ട സമയമായെന്നും അത്തരം സാധ്യതകള്‍ ഉള്‍ക്കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആക്ഷന്‍ വളരെയധികം പ്രാധാന്യം നല്‍കിയ ചിത്രമാണ് വില്ലന്‍. ഇത്രയും കാലത്തിനിടയില്‍ ചെയ്ത വ്യത്യസ്ത വേഷമാണ് വില്ലനിലേതെന്ന് മോഹന്‍ലാല്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്