ചലച്ചിത്രം

രതീഷിന്റെ മകളുടെ വിവാഹ വീഡിയോ ടീസര്‍

സമകാലിക മലയാളം ഡെസ്ക്

നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി രതീഷിന്റെ വിവാഹവിഡിയോ ടീസര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ ആറിനായിരുന്നു വിവാഹം. ദുബായിയില്‍ എമിറേറ്റ്‌സ് ബാങ്കില്‍ ഉദ്യോഗസ്ഥനായ മിലുവാണ് വരന്‍. രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്ന് വിവാഹച്ചടങ്ങ് നടത്തിയത് നിര്‍മ്മാതാവ് സുരേശ് കുമാറും മേനകാ സുരേഷുമായിരുന്നു.

കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ നടന്ന വിവാഹചടങ്ങില്‍ സിനിമാമേഖലയിലെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. കുഞ്ചാക്കോ ബോബന്റെ നായികയായി മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി സിനിമയിലേക്കെത്തിയത്.

സുരേഷ് ഗോപി കുടുംബ സമേതം ചടങ്ങില്‍ എത്തിയിരുന്നു. ജലജ, വിധുബാല, സുരാജ് വെഞ്ഞാറമൂട്, സുധീഷ്, ലിബര്‍ട്ടി ബഷീര്‍ തുടങ്ങി നിരവധി പേരാണ് വധുവരന്‍മാര്‍ക്ക് ആശംസ അര്‍പ്പിയ്ക്കാന്‍ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു